ശിക്ഷ അനുഭവിക്കവെ അര്‍ബുദം സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന മലയാളി യുവാവ് റിയാദില്‍ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: കെഎസ് യു പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയത് വീണാ ജോര്‍ജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗണ്മാന് അഭിലാഷ്. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിലാണ് ഗണ്മാന് മൊഴിമാറ്റിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി വീണാ ജോര്‍ജിനെ ആക്രമിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ഗണ്മാന് വ്യക്തമാക്കിയിട്ടുണ്ട്.
കെ.എസ്.യു. പ്രവര്‍ത്തകരായ നാലുപേര്‍ ആയുധങ്ങളുമായി വന്ന് ആക്രമിച്ചെന്നായിരുന്നു ഗണ്മാന് അഭിലാഷിന്റെ ആദ്യത്തെ മൊഴി. വീണാ ജോര്‍ജ് ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ അങ്ങനെ മൊഴി നല്‍കിയതെന്നാണ് ഇപ്പോള്‍ പറയുന്നത്. പുതിയ മൊഴി നല്‍കിയതോടെ വീണയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് നിലനില്‍ക്കാത്ത അവസ്ഥയായി. അതേ സമയം, ആദ്യം വ്യാജമൊഴി നല്‍കിയതിനും പിന്നീട് മൊഴി തിരുത്തി പറഞ്ഞതിനും പോലീസ് ഉദ്യോഗസ്ഥന് എന്ന നിലയില്‍ അഭിലാഷിനെതിരെ എസ്.ഐ.ടി. നടപടി എടുത്തേക്കും. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം വീണാ ജോര്‍ജിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
2026 ഫെബ്രുവരി 25-നാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണാ ജോര്‍ജിനെതിരേ കെ.എസ്.യു. പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. മന്ത്രിക്ക് പ്രതിഷേധത്തിനിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് റെയില്‍വേ പോലീസ് കേസെടുത്തത്.