ഒമാന്‍ കടലിടുക്കില്‍ ചരക്കുകപ്പലിന് തീപിടിച്ചു; 22 ജീവനക്കാരെയും രക്ഷപ്പെടുത്തി

ദുബൈ: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഒക്ടോബര്‍ 10ലെ ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന് നാട്ടിലേക്ക് മടങ്ങി. ചികിത്സക്ക് ശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്നാണ് തെലങ്കാന സ്വദേശിയായ മുഹമ്മദ് ഫസല്‍ പാഷ ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ചികിത്സയിലുടനീളം ആശുപത്രിയുമായി ബന്ധപ്പെട്ട് ആരോഗ്യസ്ഥിതി നിരീക്ഷിച്ചിരുന്ന എംബസി, ഡിസ്ചാര്‍ജിനു ശേഷം അദ്ദേഹത്തിന്റെ മടക്കയാത്രയ്ക്കുള്ള ക്രമീകരണങ്ങളും നടത്തി. ഫസല്‍ പാഷക്ക് നല്ല ആരോഗ്യവും കുടുംബത്തോടൊപ്പം സന്തോഷകരമായ സമയവും ആശംസിക്കുന്നതായി എംബസി എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി.
സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ കണക്കുകള്‍ പ്രകാരം, ഒക്ടോബര്‍ 10ലെ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. സൗദി പൗരന്മാര്ക്കു പുറമെ ബംഗ്ലാദേശ്, അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, പലസ്തീന്, സുഡാന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അടുത്ത ദിവസം ഉച്ചയ്ക്കുശേഷം വിമാനത്താവളത്തിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തില്‍ പാകിസ്ഥാന് സ്വദേശിയായ താമസക്കാരന് കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒക്ടോബര്‍ 10ലെ ആക്രമണത്തില്‍ 11 ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായി ഇന്ത്യന്‍ എംബസി നേരത്തേ അറിയിച്ചിരുന്നു. ഇവരില്‍ ഒരാള്‍ പിന്നീട് മരിച്ചതായും എംബസി സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ട് ഇന്ത്യക്കാര്‍ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്നാണ് അറിയുന്നത്. വിമാന സര്‍വീസുകള്‍ തടസ്സപ്പെടുന്ന സാഹചര്യത്തില്‍ പ്രാദേശിക അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് എംബസി അഭ്യര്‍ഥിച്ചു. റിയാദ് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.