അറ്റകുറ്റപ്പണി: ഷാര്‍ജയിലെ ദിബ്ബ അല്‍ ഹിസ്ന്‍ ബീച്ച് താല്‍ക്കാലികമായി അടച്ചു

കൊച്ചി: ചേരാനെല്ലൂരില്‍ ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ച സംഭവത്തില്‍ കാറോടിച്ച 17-കാരന്റെ പിതാവായ അഡീഷണല്‍ സെഷന്‍സ് ജഡ്ജി റിനോ ഫ്രാന്‍സിസ് സേവ്യറിനെതിരേ പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് ആര്.സി. ഓണര്‍ എന്നനിലയിലാണ് ജഡ്ജിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
വാഹന ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കാതിരുന്ന പോലീസിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഇടപെടലിനെത്തുടര്‍ന്നാണ് കേസെടുത്തത്. അപകടത്തില്‍ മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ 17-കാരന്, മുന്‍കാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ അച്ഛന് നീതി ലഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ജയപാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തിയും കുടുംബവും അറിയിച്ചു. പോലീസിന്റെ ഭാഗത്തുനിന്ന് പ്രതിക്ക് അനുകൂലമായ നിലപാടാണുണ്ടായതെന്നും പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുടുംബം ആരോപിച്ചു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍നിന്ന് അച്ഛന്റെ മൃതദേഹം വിട്ടുകിട്ടാന്‍ 12 മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നപ്പോള്‍, അപകടമുണ്ടാക്കിയ 17-കാരനെ നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യത്തില്‍ വിട്ടയച്ചതായും ഇവര്‍ ആരോപിച്ചു.