തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

ടെഹ്റാന്: അമേരിക്കയില്‍ നിന്നോ സഖ്യകക്ഷികളില്‍ നിന്നോ ഉണ്ടാകുന്ന ഏത് സൈനിക ആക്രമണങ്ങളെയും നേരിടാന്‍ രാജ്യത്തിന്റെ സായുധ സേനയ്ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഇറാന് പരമാധികാരി. യു.എസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ആക്രമണമുണ്ടായാല്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ‘പരമാവധി ശക്തമായ തിരിച്ചടി’ നല്‍കാനാണ് പ്രസ്താവനയിലൂടെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ശത്രുക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഭീഷണികള്‍ക്ക് യാതൊരുവിധ ഭൂമിശാസ്ത്രപരമായ പരിധികളുമില്ലാതെ ഉടനടി മറുപടി നല്‍കാനാണ് സായുധ സേനാ ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് നല്‍കിയത്. യു.എസിന്റെയും ഇസ്രായേലിന്റെയും രാഷ്ട്രീയ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ അടങ്ങിയ ലക്ഷ്യകേന്ദ്രങ്ങള്‍ പുതുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കിയി. രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കാനും, ശത്രുക്കളുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെ നിരീക്ഷിക്കാനും സൈനിക മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മേഖലയില്‍ യു.എസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇറാന്റെ ഈ നിര്‍ണായക നീക്കം. ഇത് പശ്ചിമേഷ്യയില്‍ കൂടുതല്‍ യുദ്ധഭീതി സൃഷ്ടിച്ചിരിക്കുകയാണ്.