തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

വാഷിംഗ്ടണ്‍: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ മിഷിഗണില്‍ ചരിത്രം രചിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അബ്ദുല്‍ എല്‍ സയദിന് കര്‍ണാടക തീരദേശവുമായി കുടുംബബന്ധം. അബ്ദുല്‍ എല്‍ സയദിന്റെ ഭാര്യ, മനോരോഗ വിദഗ്ദ്ധ ഡോ. സാറ ജുകാകുവിന്റെ കുടുംബവേരുകള്‍ മംഗളൂരുവില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയുള്ള തീരദേശ നഗരമായ ഭട്കലിലാണ്. മൈസൂരു സംസ്ഥാനത്ത് ബി.ഡി. ജട്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ധനകാര്യ ഉപമന്ത്രിയായി സേവനമനുഷ്ഠിച്ച പ്രമുഖ നേതാവ് ജുകാകു ശംസുദ്ദീന്റെ കൊച്ചുമകളാണ് സാറ.
ഭട്കലില്‍ ജനിച്ചുവളര്‍ന്ന സാറയുടെ പിതാവ് ഡോ. തയ്യിബ് ജുകാകു ബെംഗളൂരുവില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷമാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയില്‍ വളരുമ്പോഴും മക്കളെ തങ്ങളുടെ നാടുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹം പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്നും ഭട്കലിലും ബെംഗളൂരുവിലുമുള്ള കുടുംബവീടുകളില്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ബന്ധുക്കള്‍ ഓര്‍ക്കുന്നു.
മിഷിഗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളായിരിക്കെയാണ് സയദും സാറയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. തന്റെ ദക്ഷിണേന്ത്യന്‍ ബന്ധത്തെക്കുറിച്ച് മുമ്പ് സയദ് പറഞ്ഞിട്ടുമുണ്ട്. ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത് ഒരു സൗത്ത് ഇന്ത്യന്‍ കുടുംബത്തില്‍നിന്നാണ്. അവരുടെ സംസ്കാരത്തിലേക്ക് ഞാന്‍ ആഴത്തില്‍ ഇഴുകിച്ചേര്‍ന്നു കഴിഞ്ഞു. ഒരുപക്ഷേ എന്നിലെ അറബ് പാരമ്പര്യത്തേക്കാള്‍ കൂടുതല്‍ ഞാനൊരു ഇന്ത്യക്കാരനായി മാറിയിട്ടുണ്ടാകും.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് റോജേഴ്സുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് 42-കാരനായ അല്‍ സയദ്, യു.എസ് ചരിത്രത്തില്‍ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്ലിമായി മാറിയത്.