തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പില്‍ 25 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 64 കോടിയിലേറെ ഇന്ത്യന്‍ രൂപ) ബംപര്‍ സമ്മാനം ഇന്ത്യക്കാരിയായ ഗണിതാധ്യാപികയ്ക്ക്. യുഎഇയില്‍ 18 വര്‍ഷമായി കുടുംബത്തോടൊപ്പം താമസിക്കുന്ന വീട്ടമ്മയും മുന്‍ ഗണിത അധ്യാപികയുമായ പഞ്ചാബ് സ്വദേശിനി മീന സറീനാണ് നേട്ടത്തിന് അര്‍ഹയായത്. ഏകദേശം നാല് വര്‍ഷത്തോളമായി ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്ന ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി തുടര്‍ച്ചയായി എല്ലാ മാസവും മറ്റ് രണ്ട് പേരുമായി ചേര്‍ന്ന് ടിക്കറ്റുകള്‍ വാങ്ങിയിരുന്നു.
ബംപര്‍ അടിച്ചെന്ന ഫോണ്‍ കോള്‍ വന്നപ്പോള്‍ എനിക്ക് തലകറങ്ങുന്നത് പോലെ തോന്നിയെന്ന് മീന പറഞ്ഞു. ഞാന്‍ അങ്ങേയറ്റം കൃതജ്ഞതയുള്ളവളാണ്, ഇപ്പോഴും ആ സന്തോഷം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സമ്മാനത്തുക കൃത്യമായി എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കാന്‍ ഇനിയും സമയമുണ്ടെങ്കിലും അതില്‍ നല്ലൊരു പങ്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യക്കാരായ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനും ഉപയോഗിക്കുമെന്നും മീന പറഞ്ഞു.