തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

ന്യൂഡല്‍ഹി: യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടി നേരിട്ടതില്‍ പ്രതികരണവുമായി സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്കെ. ഗ്യാനേഷ് ആയിരുന്നെങ്കില്‍ ട്രംപിന് ഒരിക്കലും ഈ ഗതി വരില്ലെന്നായിരുന്നു ദീപ്കെയുടെ പരിഹാസം. ‘ട്രംപിന് ഇത് സംഭവിക്കാന്‍ ഗ്യാനേഷ് കുമാര്‍ ഒരിക്കലും അനുവദിക്കില്ലായിരുന്നു’- ഇടക്കാല തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ദീപ്കെ എക്സില്‍ കുറിച്ചു.
ഇന്ത്യയില്‍ വോട്ടര്‍പ്പട്ടികയില്‍നിന്ന് വ്യാപകമായി പേരുകള്‍ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രാജ്യത്ത് പ്രതിഷേധം വ്യാപിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതികരണം. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകള്‍ അട്ടിമറി വിജയമാണ് നേടിയത്. ഇതോടെ ട്രംപിന്റെ നില പരുങ്ങലിലാണ്. ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ ഇനിമുതല്‍ സാധിക്കാതെ വരും.