തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആതിഥേയത്വത്തില്‍ മൂന്ന് ദിവസമായി നടന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം സമാപിച്ചു. എമിറേറ്റ് ഒളിംപിക്സ് അഥോറിറ്റി ചെയര്മാന് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പരിപാടി ഉദ്ഘടനം ചെയ്തു. ഭാഷാ ഗവേഷകന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കുമായി പത്ത് ലക്ഷം ഡോളറിന്റെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അവാര്‍ഡ് ജേതാക്കളെ നാഷനല്‍ മീഡിയ അഥോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആദരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ പ്രമുഖരും ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ ഫോര്‍ അറബിക് ലാംഗ്വേജ് ഭാരവാഹികളും സംസാരിച്ചു. കൗണ്‍സില്‍ ജനറല്‍ സെക്രട്ടരി അലി ബിന്‍ അബ്ദുല്ലാ അല്‍ മൂസ ആമുഖ ഭാഷണം നിര്‍വ്വഹിച്ചു.
എഴുപതോളം രാഷ്ട്രങ്ങളില്‍ നിന്നായി 1500 ലേറെ അറബി ഭാഷാവിദഗ്ധര്‍ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ ആധുനിക കാലത്തെ അറബി ഭാഷയുമായി ബന്ധപ്പെട്ട അഞ്ഞൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് വിധേയമാക്കി. ഇന്ത്യയിലെ അറബി ഭാഷയുടെ ചരിത്രവും വികസനവും ചര്‍ച്ച ചെയ്ത പ്രത്യേക സെഷന് ഏറെ ശ്രദ്ധേയമായി. അറബി രാഷ്ട്രങ്ങള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ അറബി ഭാഷാ പഠന സംവിധാനങ്ങളുള്ളത് ഇന്ത്യയിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ അക്കാദമിക വിദഗ്ധര്‍, അറബി ഭാഷാ പണ്ഡിതര്‍, ഗവേഷകര്‍, വിവിധ സര്‍വകലാശാലകളുടെയും വിദ്യാഭ്യാസസാംസ്കാരിക സ്ഥാപനങ്ങളുടെയും മേധാവികള്‍, പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി, ജാമിഅ മില്ലി യൂണിവേഴ്സിറ്റി തുടങ്ങിയ കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിന്നുള്ളള അധ്യാപകര്‍ പങ്കെടുത്തു. ഇന്തോ അറബ് സെഷനില്‍ പ്രമുഖ അറബി ഭാഷാപണ്ഡിതന്‍ ഡോ. ഹുസൈന് മടവൂര്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഡോ മുഹമ്മദ് ഹസന് ഒസ്മാന്‍, ഡോ. അലി അബ്ദു ന്നബി ഫര്ഹാന്, ഡോ. അഖ്തര്‍ ആലം, ഡോ. മുഹമ്മദ് അജ്മല്‍ ഇസ്മാഈല്‍, ഡോ. യൂസുഫ് മുഹമ്മദ് നദ്വി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരളത്തില്‍ നിന്നും ഡോ. ഹുസൈന് മടവൂരിന്ന് പുറമെ ഡോ. യൂസുഫ് നദ്വി, ഡോ. ശൈഖ് മുഹമ്മദ്, ഡോ. നൂറുല്‍ അമീന് മങ്കട, ഡോ. സുബൈര്‍ വാഴമ്പുറം, ഡോ. മുഹമ്മദ് ആബിദ്, മുഹമ്മദ് ആര്യന്തൊടിക, പി.കെ. സലീം അംലാസ്, ഡോ. കെ.പി അബ്ബാസ്, ഡോ. ഹാഫിസ് അബ്ദുള്ള ഫൈസി, ഡോ. സാജിദ്, മൗലാന ഇക്രിമത്, ഷമീം സലാഹി മടവൂര്‍, ഡോ. മുഹ്സിന, സി.എ. റസാഖ്, സിറാജ് ചെലേമ്പ്ര, റാഫി കൊപ്പറക്കളം, മുഹമ്മദ് ഷാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അറബി ഭാഷയുടെ ആഗോള പ്രചാരണം, അക്കാദമിക ഗവേഷണങ്ങളുടെ വികസനം, ഭാഷാസാംസ്കാരിക വിനിമയം, ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിദ്യാഭ്യാസgസാംസ്കാരിക ബന്ധങ്ങളുടെ ശക്തിപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ ചര്‍ച്ചയായി.