തുടര്‍ച്ചയായി വാഹനമോടിക്കാന്‍ 9 മണിക്കൂര്‍ സമയപരിധി നിശ്ചയിച്ച് യുഎഇ

തിരുവനന്തപുരം: പി.എസ്.സിയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. കാത്തിരുന്ന് ട്രെയിനിങ് സെന്ററില്‍ പോയി പഠിച്ച് പരീക്ഷ എഴുതിയ പാവപ്പെട്ട ചെറുപ്പക്കാരെയെല്ലാം മാറ്റി നിര്‍ത്തി സ്വന്തക്കാരെയും പാര്‍ട്ടി ബന്ധുക്കളെയും നിയമിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ പി.എസ്.സിയുടെ വിശ്വാസ്യത മുഴുവന്‍ തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കും. കുറ്റക്കാരായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ചെയര്‍മാന്റെ നിയമനം ഉള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളും അന്വേഷിക്കും. ധാരാളം പരാതികള്‍ ഇപ്പോള്‍ വരുന്നുണ്ട്. കിട്ടുന്ന പരാതികള്‍ അന്വേഷണസംഘത്തിന് കൈമാറുന്നുണ്ട്. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നറിഞ്ഞപ്പോള്‍ നേരത്തെ പരാതി കൊടുക്കാന്‍ മടിച്ച നിരവധി ആളുകള്‍ പരാതിയുമായി വരുന്നുണ്ട്.
ഗവര്‍ണര്‍ നല്കിയ ശുപാര്‍ശ പ്രകാരം പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടുന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് അനൗചിത്യമാണ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ ഉചിതമായ നടപടി സ്വീകരിക്കും. പി.എസ്.സിയിലെ വിഷയങ്ങളും ഗവര്‍ണര്‍ കൊടുത്ത ശുപാര്‍ശയും രണ്ട് കാര്യങ്ങളാണ്. അതു വരുമ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.