ആശങ്കയ്ക്കിടെ റിയാദില്‍ സ്കൂളുകള്‍ തുറന്നു; ആദ്യദിനത്തില്‍ വീണ്ടും ആക്രമണം

വാഷിംഗ്ടണ്‍: ഇറാനെതിരായ സൈനിക നടപടികള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ ദേശീയ സുരക്ഷാ സമിതിയുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ക്കുന്നതിന് പുതിയ ആക്രമണങ്ങള്‍ അനിവാര്യമാണോ എന്ന കാര്യത്തിലാണ് ചര്‍ച്ച നടത്തിയത്.
അതേ സമയം, ഇറാന്റെ ബാക്കി ഭാഗം കൂടി നശിപ്പിക്കേണ്ടി വന്നേക്കാമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കി. ഇറാന്റെ ആണവ പദ്ധതികള്‍ ഇനി ഒരിക്കലും തലപൊക്കാത്ത വിധം ശാശ്വതമായി തുടച്ചുനീക്കപ്പെടേണ്ടതുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. ആ രാജ്യത്തിന്റെ ബാക്കി ഭാഗങ്ങള്‍ കൂടി നശിപ്പിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല; എന്നാല്‍ ചിലപ്പോള്‍ എനിക്കത് ചെയ്യേണ്ടി വന്നേക്കാം. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ ഉടന്‍ തന്നെ അറിയും എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാനില്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള മുഴുവന്‍ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍ട്രല്‍ കമാന്‍ഡ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.