ജെന്‍സി തലമുറ വര്‍ത്തമാന കാലത്തിന്റെ കാവല്ക്കാര്: ടി.എന്‍ പ്രതാപന്.

ദുബൈ: പ്രത്യാശയും പ്രതീക്ഷയും പകരുന്ന ജെന്‍സി തലമുറ വര്‍ത്തമാന കാലത്തിന്റെ കാവല്‍ക്കാരാണെന്ന് മുന്‍ എം.പിയും ഗ്രന്ഥകാരനുമായ ടി.എന്‍ പ്രതാപന് അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബര്‍ 14ന് സംഘടിപ്പിക്കുന്ന സിഎച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി നടന്ന ജെന്‍സി ചിന്ത, സര്‍ഗാത്മകത എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ കെഎംസിസി മീഡിയ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ ചെയര്മാന് വി.കെ.കെ റിയാസ് അധ്യക്ഷനായി. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് നജം പാലേരി വിഷയാവതരണം നടത്തി.
റേഡിയോ ജേര്‍ണലിസ്റ്റ് മായ കര്‍ത്ത, കവിയും ഗ്രന്ഥകാരനുമായ മുജീബ് ജൈഹൂന്, സാമൂഹ്യ നിരീക്ഷകന് ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ സെമിനാറില്‍ സംസാരിച്ചു. ഇസ്മായില്‍ ഏറാമല, ഇബ്രാഹിം മുറിച്ചാണ്ടി, അഹമ്മദ് ബിച്ചി, നാസര്‍ മുല്ലക്കല്‍, അഡ്വ.സാജിദ് അബൂബക്കര്‍, കെ.പി മുഹമ്മദ്, ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍, ഹംസ കാവില്‍ ആശംസ നേര്‍ന്നു. ജനറല്‍ കണ്‍വീനര്‍ ജസീല്‍ കായണ്ണ സ്വാഗതവും അസീസ് കുന്നത്ത് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികള്‍ നജീബ് തച്ചംപൊയില്‍, ഇസ്മായില്‍ ചെരിപ്പേരി, തെക്കയില്‍ മുഹമ്മദ്, ടി. എന്‍ അഷ്റഫ് ,മൊയ്തു അരൂര്‍ ,മജീദ് കൂനഞ്ചേരി, മജീദ് കുയ്യൊടി, ഹക്കീം മാങ്കാവ്, മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, യു.പി. സിദ്ദിഖ്, ഗഫൂര്‍ പാലോളി , ഷറീജ് ചീക്കിലോട്, സുഫൈദ് ഇരിങ്ങണ്ണൂര്‍, കെ.സി സിദ്ദിഖ് മീഡിയ വിംഗ് ഭാരവാഹികള്‍ നബീല്‍ നാരങ്ങോളി , സലാം പാളയത്ത്, ജലീഷ് കമ്മു എന്‍.സി, ഇര്‍ഷാദ് വാകയാട്, അഹമ്മദ് സിയാദ്, ലത്തീഫ് നാറാത്ത്, ഷമീറലി എലത്തൂര്‍, റസാഖ് സി.എച്ച്, മുഹമ്മദ് റാസിം, സമീല്‍ പാലത്ത് നേതൃത്വം നല്കി.
