ഇസ്രായേലിനും അമേരിക്കയ്ക്കും വേണ്ടി ചാരപ്രവര്‍ത്തനം; ഇറാനില്‍ മൂന്ന് യുവാക്കളെ വധിച്ചു

ടെഹ്റാന്: ഇസ്രായേലിനും അമേരിക്കയ്ക്കും വേണ്ടി ചാര പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, ജനുവരിയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സായുധ കലാപത്തില്‍ പങ്കെടുക്കുകയും ചെയ്ത കുറ്റത്തിന് മൂന്ന് പേരെ ഇറാനില്‍ തൂക്കിലേറ്റി. ഞായറാഴ്ച രാവിലെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയതെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഹസ്സന് ദിയോബന്ദ്, ഹമീദ് കകേമി, റെസ സങ്കനെ എന്നിവരാണ് വധശിക്ഷയ്ക്ക് വിധേയരായത്. ടെഹ്റാന് പടിഞ്ഞാറുള്ള കരാജ് നഗരത്തില്‍ തോക്കുകള്‍, ഗ്രനേഡുകള്‍, പെട്രോള്‍ ബോംബുകള്‍ എന്നിവ ഉപയോഗിച്ച് പൊതുസ്ഥാപനങ്ങള്‍ ആക്രമിക്കുക, തീവെക്കുക, വൈദ്യുതി സബ്സ്റ്റേഷന് തകര്‍ത്ത് വൈദ്യുതി മുടക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
സുപ്രീം കോടതി വധശിക്ഷ ശരിവെച്ചതിനെത്തുടര്‍ന്നാണ് മൂന്ന് പേരുടെയും ശിക്ഷ നടപ്പിലാക്കിയത്. കൂടാതെ ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. കേസിലെ മറ്റ് പ്രതികള്‍ക്ക് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷയും ലഭിച്ചിട്ടുണ്ട്.