ജെന്‍സി തലമുറ വര്‍ത്തമാന കാലത്തിന്റെ കാവല്ക്കാര്: ടി.എന്‍ പ്രതാപന്.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഫോട്ടോ എടുക്കുന്നതിനും വിഡിയോ പകര്‍ത്തുന്നതിനും ലൈവ് സ്ട്രീമിങ്ങിനും വിലക്കേര്‍പ്പെടുത്തി സിവില്‍ ഏവിയേഷന്‍ അതോരിറ്റി.
ടെര്‍മിനലുകള്‍, വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലങ്ങള്‍, ഭരണസാങ്കേതിക കെട്ടിടങ്ങള്‍ തുടങ്ങി അതോരിറ്റിയുടെ കീഴിലുള്ള എല്ലാ മേഖലകളിലും മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, മറ്റു സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ചിത്രീകരണം നടത്താനോ തത്സമയം പ്രക്ഷേപണം ചെയ്യാനോ പാടില്ല. സുരക്ഷാ നടപടികളും സംവിധാനങ്ങളും പരിശോധനാ കേന്ദ്രങ്ങളും നിരീക്ഷണ ക്യാമറകളും വിമാനങ്ങളുടെ നീക്കവും പ്രവര്‍ത്തനക്രമങ്ങളും ചിത്രീകരിക്കാനും പ്രസിദ്ധീകരിക്കാനും വിലക്കുണ്ട്.
വിമാനത്താവളത്തിന്റെ സുരക്ഷയും ജീവനക്കാരുടെയും യാത്രക്കാരുടെയും സ്വകാര്യതയും സംരക്ഷിക്കാനാണ് നിയന്ത്രണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിലക്ക് ലംഘിക്കുന്നവര്‍ കുവൈത്തില്‍ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. വിമാനത്താവളം ജീവനക്കാര്‍ക്കും അവിടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.