
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
റിയാദ് : സുഹൃത്തിനെ വിമാനത്താവളത്തില്‍നിന്ന് കൂട്ടികൊണ്ടു വരുന്നതിനിടെ കാറില്‍വെച്ച് ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി റിയാദില്‍ മരിച്ചു. റിയാദ് കൊയിലാണ്ടിക്കൂട്ടം രക്ഷാധികാരിയും സാമൂഹിക പ്രവര്‍ത്തകനുമായ കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ ടി.വി സഫറുല്ല (55)യാണ് മരിച്ചത്. പിതാവ്: പരേതനായ ഇബ്രാഹിം ഹാജി മലേഷ്യ. മാതാവ്: ഫാത്തിമ ആബിദ നിവാസ്. ഭാര്യ: കെ.എം സലീന (കൊല്ലം), മക്കള്‍:ഡോ. തന്‍ഹ മറിയം,മുഹമ്മദ് അലന്(മര്‍കസ് ലോ കോളേജ് വിദ്യാര്‍ഥി),അഫ്രിന് സഫറുല്ല(ഡിഎം മിംസ് വയനാട് വിദ്യാര്‍ഥി),ലയാന് സഫറുല്ല(ഗോകുലം പബ്ലിക് സ്കൂള്‍). കൊയിലാണ്ടി നഗരസഭാ കൗണ്‍സിലറും മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റുമായ കെ.എം നജീബ് ഭാര്യാ സഹോദരനാണ്. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കൊയിലാണ്ടിക്കൂട്ടം ഭാരാവാഹികളും കെഎംസിസി വെല്‍ഫെയര്‍ വിങ് പ്രവര്‍ത്തകരും അനനതര നടപടികള്‍ക്കായി രംഗത്തുണ്ട്.