സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

അബുദാബി: മലയാളത്തിലെ സര്‍ഗ്ഗധനരായ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ശക്തി തിയറ്റേഴ്സ് അബുദാബി ഏര്‍പ്പെടുത്തിയ 40ാമത് അബുദാബി ശക്തി അവാര്‍ഡ് പ്രഖ്യാപിച്ചു. നാടോടി വിജ്ഞാനീയം, സാഹിത്യ നിരൂപണം, പുരോഗമന സാംസ്കാരിക മണ്ഡലം എന്നീ മേഖലകളിടെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് നല്‍കിവരുന്ന അബുദാബി ശക്തി ടികെ രാമകൃഷ്ണന് പുരസ്കാരത്തിന് നിലമ്പൂര്‍ ആയിഷയെ തെരഞ്ഞെടുത്തു. മികച്ച നിരൂപണത്തിനുള്ള അബുദാബി ശക്തി തയാട്ട് പുരസ്കാരം ഇ പി രാജഗോപാല്‍ (ഭാഷ ഭാവന വിനിമയം), നൗഷാദ് എസ് (കഥ പറച്ചില് ഒരു പ്രതിവ്യവഹാരമാണ്) എന്നിവര്‍ പങ്കിട്ടു. ഇതര സാഹിത്യത്തിനുള്ള എരുമേലി പുരസ്കാരം സുധാകരന് ചന്തവിള (അനുകമ്പയുടെ അവദൂതന്), ഡോ. കെ. ശ്രീകുമാര്‍ (എം. ടി.) എന്നിവര്‍ക്കാണ്. മികച്ച നോവല്‍ വിഭാഗത്തില്‍ രണ്ടുപേര്‍ക്കാണ് അവാര്‍ഡ്. ലതാ ലക്ഷ്മി (കനല് ഘട്ട്), ഹരിതാ സാവിത്രി (കുര്‍ബാന്‍) എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി. മികച്ച കഥയ്ക്കുള്ള പുരസ്കാരം സിത്താര എസ് (അമ്ലം) നേടി. വിമീഷ് മണിയൂറിന്റെ എം എന്‍ വിജയനും, ഐ എം വിജയനും, ആര്യ ഗോപിയുടെ കണ്ണാടിയിലെ ദൈവം മികച്ച കവിതയ്ക്കുള്ള പുരസ്കാരം നേടി. വിജ്ഞാന സാഹിത്യത്തില്‍ വിജ്ഞാന സാഹിത്യത്തില്‍ ഡോ. ചന്ദ്രദാസന്‍ (രാഗാവതരണത്തിന്റെ രസശാസ്ത്രം), ബിനീഷ് പുതുപ്പണം (ഗുരുവിന്റെ സ്ത്രീ ഭാവനകള്‍) എന്നിവര്‍ പങ്കിട്ടെടുത്തു. ഹേമന്ത് കുമാര്‍ (നാടകം-ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി ), സുധീര്‍ അമ്പലപ്പാട്ട് (നാടകം: വിയര്‍പ്പ് ഗ്രന്ഥികളില്‍ പൊടി മരുന്ന് പുകയുന്നത് എന്തുകൊണ്ട്), ജനു (ബാലസാഹിത്യം-വൈകി വിടര്‍ന്ന മയില്പീലികള്), എന്‍ ജി നയന്‍താര (ബാലസാഹിത്യം പച്ചില കുടുക്ക) എന്നിവര്‍ക്കാണ് മറ്റു അവാര്‍ഡുകള്‍.
വിജ്ഞാന സാഹിത്യത്തില്‍ ഡോ. രാജാവാര്യരുടെ തെരഞ്ഞെടുത്ത നാടക പഠനങ്ങള്‍, നോവല്‍ വിഭാഗത്തില്‍ സുധ എസ്. നന്ദന്റെ മുടിക്കാറ്റ്, കഥാ വിഭാഗത്തില്‍ ഡോ. ഡോ. അനുപമ ബാലകൃഷ്ണന്റെ അസര്‍ബൈജാനിലെ പൂച്ച, ഇതര സാഹിത്യത്തില്‍ കെ ടി. രാജീവിന്റെ മണിയാശാശാന്റെ ജീവചരിത്രം എന്നിവ ജൂറിയുടെ പ്രത്യേക പുരസ്കാരങ്ങള്‍ക്കര്‍ഹമായി. 1987 ല്‍ ഏര്‍പ്പെടുത്തിയതാണ് അബുദാബി ശക്തി അവാര്‍ഡ്. കവിത, നോവല്‍, ചെറുകഥ, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം, നാടകം എന്നീ ശാഖകളില്‍ പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡ് നല്‍കിവരുന്നത്. അബുദാബി ശക്തി അവാര്‍ഡ് കമ്മറ്റി ചെയര്മാന് പി കരുണാകരന്, കമ്മിറ്റി അംഗം എന്‍. പ്രഭാവര്‍മ്മ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 50000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് ശക്തി ടി കെ രാമകൃഷ്ണന് അവാര്‍ഡ്. മറ്റു ജേതാക്കള്‍ക്ക് 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. അവാര്‍ഡ് സമര്‍പ്പണം ആഗസ്റ്റ് 22, ശനിയാഴ്ച വൈകീട്ട് 3 മണിക്ക് തലശ്ശേരി പേള്‍വ്യു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന വിപുലമായ സാംസാകാരിക സമ്മേളനത്തില്‍ വെച്ച് നടക്കുമെന്ന് അവാര്‍ഡ് കമ്മിറ്റി അംഗം അഡ്വ. അന്‍സാരി സൈനുദ്ദീന്‍ അറിയിച്ചു.