സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

അല്‍ ഐന്‍: അല്‍ ഐന്‍ നഗരത്തിലെ മൂന്ന് പ്രധാന മേഖലകളില്‍ ഒക്ടോബര്‍ 26 മുതല്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം പ്രാബല്യത്തില്‍ വരുന്നു. ആകെ 1,455 പാര്‍ക്കിംഗ് സ്പോട്ടുകളിലാണ് പുതിയതായി ഫീസ് ഏര്‍പ്പെടുത്തുന്നത്. മണിക്കൂറിന് 2 ദിര്‍ഹമാണ് നിരക്ക്.
അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ മേല്‍നോട്ടത്തില്‍ ‘ക്യൂ മൊബിലിറ്റി’ ആണ് പദ്ധതി നടപ്പിലാക്കുന്നത്. അല്‍ മുതറദ്, സിറ്റി സെന്റര്‍ എന്നിവിടങ്ങളിലെ മൂന്ന് മേഖലകളിലാണ് പെയ്ഡ് പാര്‍ക്കിംഗ് ആരംഭിക്കുന്നത്. സാധാരണ പാര്‍ക്കിംഗ് ഇടങ്ങള്‍ക്ക് മണിക്കൂറിന് 2 ദിര്‍ഹം വീതം നല്‍കണം. ദര്‍ബ്, താം എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി വാഹന ഉടമകള്‍ക്ക് പാര്‍ക്കിങ് ഫീസ് അടയ്ക്കാവുന്നതാണ്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പാര്‍ക്കിങ് ഇടങ്ങള്‍ മൂന്ന് സെക്ടറുകളിലും വേര്‍തിരിച്ചിട്ടുണ്ട്.
അല്‍ ഐനില്‍ ജനസംഖ്യ വര്‍ധിച്ചതും വാണിജ്യ-സേവന പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചതും മൂലം പബ്ലിക് പാര്‍ക്കിങ് സ്ഥലങ്ങള്‍ക്കായുള്ള ആവശ്യകത വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. പാര്‍ക്കിങ് ഉപയോഗം ക്രമീകരിക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക, താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സ്ഥാപനങ്ങളിലേക്കും സേവനകേന്ദ്രങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സൗകര്യമൊരുക്കുക എന്നിവയാണ് ഈ നടപടിയിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.