
കൂട്ടായ്മയാണ് രാഷ്ട്ര വികസനത്തിന്റെ കരുത്ത്: ശൈഖ് മുഹമ്മദ്
അല്‍ഐന്‍: വേനല്‍ക്കാലമായതോടെ അല്‍ഐന്‍ മൃഗശാല താല്കാലികമായി അടച്ചിടും. ജൂലൈ മുതല്‍ ഓഗസ്റ്റ് അവസാനം വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് വിനോദ കേന്ദ്രം അടച്ചിടുക. സെപ്റ്റംബറില്‍ വീണ്ടും തുറക്കും.
മലയാളികളുള്‍പ്പെടെയുള്ള പ്രവാസികളും സ്വദേശികളുമായ മൃഗസ്നേഹികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമാണ് അല്‍ ഐന്‍ മൃഗശാല. വേനല്‍ക്കാലത്ത് ദുബൈയിലടക്കം നിരവധി പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുകേന്ദ്രങ്ങളും അടച്ചിടാറുണ്ട്. ഈ മാസം 2ന് ദുബൈ സഫാരിയിലേക്കുള്ള സന്ദര്‍ശക പ്രവേശനം നിര്‍ത്തിവച്ചിരുന്നു. ദുബൈ മിറക്കിള്‍ ഗാര്‍ഡനും വേനല്‍ക്കാലത്ത് അടച്ചിടാറുണ്ട്.