യെമനില്‍ കനത്ത പോരാട്ടം; ഹൂതികള്‍ക്കെതിരെ സൗദി പിന്തുണയുള്ള സേനയുടെ തിരിച്ചടി

ദുബൈ: യുഎഇയുടെ 55ാമത് ദേശീയ ദിനാഘോഷങ്ങളുടെ വര്‍ണ്ണാഭമായ പശ്ചാത്തലത്തില്‍ ‘7ന്യൂസ് മീഡിയ’ പുറത്തിറക്കുന്ന ‘അല്‍ ഇത്തിഹാദ് യുഎഇ ട്രാവല്‍ & ടൂറിസം മാഗസിന്’ ബ്രോഷര്‍ പ്രകാശനം ചെയ്തു. കേരള ആഭ്യന്തര മന്ത്രി, എലൈറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ആര്. ഹരികുമാറിന് ബ്രോഷറിന്റെ ആദ്യപ്രതി കൈമാറിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. യുഎഇയും കേരളവും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളെ ഉദ്ഘോഷിക്കുന്നതിനൊപ്പം, ഇരുനാടുകളുടെയും അപാരമായ വിനോദസഞ്ചാര സാധ്യതകളെയും വാണിജ്യ മുന്നേറ്റങ്ങളെയും മനോഹരമായി അടയാളപ്പെടുത്തുന്ന രീതിയിലാണ് ഈ പ്രത്യേക പതിപ്പ് ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ ടൂറിസം വ്യവസായത്തിന്റെ സമഗ്രമായ വളര്‍ച്ചയെയും പുതിയ ട്രെന്‍ഡുകളെയും വിശകലനം ചെയ്യുന്ന നിരവധി ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ മാഗസിന്. ട്രാവല്‍ ആന്‍ഡ് ടൂറിസം രംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പ്രമുഖ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും അവര്‍ ഈ മേഖലയ്ക്ക് നല്കുന്ന സ്തുത്യാര്‍ഹമായ സംഭാവനകളെയും മാഗസിന് വായനക്കാര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തുന്നു. ഒപ്പം, ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച പ്രമുഖ ട്രാവല്‍ ഏജന്‍സികളുടെ സാരഥികളെയും അവരുടെ വിജയഗാഥകളെയും കൃത്യമായി അടയാളപ്പെടുത്താനും ഇതിലൂടെ ശ്രമിക്കുന്നുണ്ട്. സാംസ്കാരിക രംഗത്തും വിനോദസഞ്ചാര മേഖലയിലും ഒരുപോലെ തരംഗമായി മാറുന്ന രീതിയിലാണ് ഈ സവിശേഷ പതിപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മാഗസിന് കോര്‍ഡിനേറ്റര്‍ സാദിഖ് ബാലുശ്ശേരി അറിയിച്ചു.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു