
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി: യുഎഇയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനോ പിഴയടക്കാതെ രാജ്യം വിടാനോ ഉള്ള സുവര്‍ണാവസരമാണ് സെപ്റ്റംബര്‍ 1 ഞായറാഴ്ച ആരംഭിക്കുന്ന രണ്ട് മാസത്തെ യുഎഇ വിസ പൊതുമാപ്പ് പദ്ധതി. ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്നലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വ്യക്തമാക്കി.
*പൊതുമാപ്പിന് അപേക്ഷിക്കുന്നവരില്‍ നിന്നും അധിക സ്റ്റേ പിഴയോ എക്സിറ്റ് ഫീയോ ഈടാക്കില്ല.
*പൊതുമാപ്പില്‍ രാജ്യം വിടുന്നവര്‍ക്ക് പിന്നീട് വിസയോടെ യുഎഇയിലേക്ക് തിരിച്ചുവരാന്‍ തടസ്സമില്ല.
*കാലാവധി കഴിഞ്ഞ വിസിറ്റ്് വിസക്കാര്‍ക്കും താമസ വിസക്കാര്‍ക്കും പൊതുമാപ്പ് പദ്ധതി ഉപയോഗപ്പെടുത്താം.
*യുഎഇയില്‍ യാതൊരു രേഖകളുമില്ലാതെ ജനിച്ചവര്‍ക്കും ഈ പദ്ധതിയിലൂടെ രേഖകള്‍ ശരിപ്പെടുത്താം.
*സ്പോണ്സര്മാരില് നിന്നും ഒളിച്ചോടിയവര്‍ക്കും പൊതുമാപ്പിന് അപേക്ഷിച്ച് രേഖകള്‍ ശരിപ്പെടുത്താം.
*എന്നാല്‍ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചവര്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാനാവില്ല.
*നിയമലംഘകര്‍ക്ക് എളുപ്പത്തിലുള്ള നടപടിക്രമത്തിലൂടെ രേഖകള്‍ ശരിയാക്കാനുള്ള അപൂര്‍വ്വ അവസരം.
*നിയമാനുസൃതം യുഎഇയില്‍ ജീവിക്കാനോ അല്ലെങ്കില്‍ സുരക്ഷിതമായി രാജ്യം വിടാനോ ഉള്ള അവസരം.
*പൊതുമാപ്പ് കാലാവധി രണ്ട് മാസം മാത്രമാണ്. സെപ്റ്റംബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ മാത്രം.
*2024 സെപ്റ്റംബര്‍ 1ന് ശേഷമുള്ള വിസ ലംഘകര്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.
*യുഎഇ/ജിസിസി രാജ്യങ്ങളില്‍ നാടുകടത്തല്‍ കേസുള്ളവര്‍ക്ക് പൊതുമാപ്പിന് അവസരമില്ല.
*പൊതുമാപ്പില്‍ മടങ്ങുന്നവരുടെ പാസ്പോര്ട്ടില് നിരോധന സ്റ്റാമ്പോ മറ്റു മാര്‍ക്കുകളോ ഉണ്ടാവില്ല.
*രാജ്യം വിടുന്നവരോട് എക്സിറ്റ് പാസിന് ഫീസോ ഒരു തരത്തിലമുമുള്ള പിഴയോ ഈടാക്കില്ല.
ഓരോ എമിറേറ്റിനും വ്യത്യസ്ത കേന്ദ്രങ്ങളുണ്ടാവും. ദുബൈയില്‍ എല്ലാ ആമര്‍ സെന്ററുകളിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അല്‍ അവീറിലെ ദുബൈ കേന്ദ്രത്തിലും പൊതുമാപ്പ് സേവനങ്ങള്‍ ലഭിക്കും. അബുദാബിയില്‍ അല്‍ ദഫ്ര, സുവൈഹാന്, അല്‍ മഖ, അല്‍ ഷഹാമ എന്നിവിടങ്ങളിലാണ് ഐസിപി കേന്ദ്രങ്ങള്‍. സേവന കേന്ദ്രങ്ങള്‍ രാവിലെ 7 മുതല്‍ രാത്രി 8 വരെ തുറന്നിരിക്കും. അവിടെ ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്തും. പൊതുമാപ്പ് അപേക്ഷകള്‍ യുഎഇയുടെ മറ്റ് ഭാഗങ്ങളിലുള്ള ഐസിപി കേന്ദ്രങ്ങളിലും നല്‍കാം. സേവന അപേക്ഷകള്‍ 24 മണിക്കൂറം ഓണ്‍ലൈനിലും ലഭ്യമാണ്. ബയോമെട്രിക് വിരലടയാളത്തിന് ഹാജരാകാന്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാവും. സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാതെ തന്നെ അപേക്ഷകള്‍ ഐസിപി ഇലക്ട്രോണിക്, സ്മാര്‍ട്ട് ചാനലുകള്‍ വഴിയും അംഗീകൃത ടൈപ്പിംഗ് സെന്ററുകള്‍ വഴിയും സമര്‍പ്പിക്കാം.