യുഎഇയില്‍ വ്യാജ പാര്‍ട്ട് ടൈം ജോലി തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈ പോലീസ്

റിയാദ്: ഹൂതികളുടെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് ടെര്‍മിനലുകള്‍ ഞായറാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.
ശനിയാഴ്ച വൈകുന്നേരമാണ് വിമാനത്താവള അധികൃതര്‍ വിമാനത്താവളം തുറക്കുന്ന കാര്യം അറിയിച്ചത്. പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി ടെര്‍മിനല്‍ 1 ആഭ്യന്തര സര്‍വീസുകള്‍ക്ക് മാത്രമായി ഉപയോഗിക്കും. ടെര്‍മിനല്‍ 2 ദേശീയ വിമാനക്കമ്പനികള്‍ നടത്തുന്ന അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി പ്രവര്‍ത്തിക്കും.
യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് തങ്ങളുടെ ബുക്കിംഗുകളുടെയും ഫ്ലൈറ്റുകളുടെയും നിലവിലെ സ്ഥിതി, ബന്ധപ്പെട്ട എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരീകരിച്ച ബുക്കിംഗുകളുള്ള യാത്രക്കാര്‍ മാത്രമായിരിക്കണം എയര്‍പോര്‍ട്ടിലേക്ക് എത്തേണ്ടത്.
ഒക്ടോബര്‍ പത്തിനുണ്ടായ ഹൂതി മിസൈല്‍ ആക്രമണത്തെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചത്. ഈ ആക്രമണത്തില്‍ 13 പേര് കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.