സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

മുംബൈ: അറബിക്കടലില്‍ ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ അന്താരാഷ്ട്ര വിപണിയില്‍ 3,000 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. 526 കിലോഗ്രാം ഹെറോയിനും മെത്താഫെറ്റമിനുമാണ് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്താന്‍ ഉപയോഗിച്ച ഇറാനിയന്‍ പായ്ക്കപ്പലും അതിലുണ്ടായിരുന്ന അഞ്ച് പാക്കിസ്ഥാന് സ്വദേശികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.
രഹസ്യാന്വേഷണത്തില്‍ ലഹരി മരുന്ന് കടത്തുന്ന വിവരം ലഭിച്ചു. ആകാശമാര്‍ഗ്ഗവും കടല്‍മാര്‍ഗ്ഗവും നടത്തിയ കര്‍ശന നിരീക്ഷണത്തിനൊടുവില്‍ സെപ്റ്റംബര്‍ 25നാണ് കോസ്റ്റ് ഗാര്‍ഡ് സംശയസ്പദമായ ബോട്ടിനെ പിന്തുടര്ന്ന് പിടികൂടിയത്. പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്നും കസ്റ്റഡിയിലായ ജീവനക്കാരെയും കൂടുതല്‍ ചോദ്യം ചെയ്യലിനും നിയമനടപടികള്‍ക്കുമായി മുംബൈയിലേക്ക് കൊണ്ടുപോയി. രാജ്യത്തിന്റെ തീരസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സര്‍ക്കാരിന്റെ ‘നശാ മുക്ത് ഭാരത് അഭിയാന്’ ലക്ഷ്യത്തിന് വലിയ കരുത്തു പകരുന്നതാണ് ഈ ദൗത്യമെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.