യുഎഇയില്‍ ആത്മഹത്യാശ്രമം കുറ്റകൃത്യമല്ലാതാക്കി; ചരിത്രപരമായ നിയമപരിഷ്കാരം

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഉണ്ടായ ആക്രമണങ്ങളില്‍ മൂന്ന് പേര് കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേരും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവര്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരാണ്.
അബഹയിലുണ്ടായ ആക്രമണത്തില്‍ മൊറോക്കന്‍, അല്‍ജീരിയന്‍ പൗരത്വമുള്ള രണ്ട് വനിതകളാണ് മരണപ്പെട്ടത്. ഇവിടെ 28 പേര്‍ക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു. പരിക്കേറ്റവരില്‍ സൗദി പൗരന്മാരെ കൂടാതെ ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് സ്വദേശികളായ രണ്ടുപേരും ഉള്‍പ്പെടുന്നു. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ സുഡാന് സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇവിടെ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് സൗദി പൗരന്മാരും രണ്ട് ഈജിപ്ഷ്യന്‍ സ്വദേശികളും ഒരു പാകിസ്ഥാന് സ്വദേശിയും ഉള്‍പ്പെടുന്നു.
ആക്രമണത്തില്‍ വിമാനത്താവളങ്ങള്‍ക്ക് ച നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആവശ്യമായ വിദഗ്ധ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.