എയര്‍ ഇന്ത്യയും ഫ്ളൈ ദുബൈയും കൈകോര്‍ക്കുന്നു; ഇന്ത്യ-യുഎഇ യാത്ര എളുപ്പമാകും

റിയാദ്: സൗദി അറേബ്യയെയും രാജ്യത്തിന്റെ അതിര്‍ത്തികളെയും സംരക്ഷിക്കുന്നതിനായി ജീവത്യാഗം ചെയ്യാനും തയ്യാറാകണമെന്ന് സൈനികരോട് ആഹ്വാനം ചെയ്ത് സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് സ്വാലിഹ് ബിന്‍ ഫൗസാന്‍ അല്‍ ഫൗസാന്‍. അതിര്‍ത്തിയില്‍ പോരാടുന്ന സൈനികര്‍ക്കായി സൗദി പ്രസ് ഏജന്‍സി വഴി പുറപ്പെടുവിച്ച സന്ദേശത്തിലാണ് ആഹ്വാനം നല്‍കിയത്. അപൂര്‍വമായി മാത്രമേ ഗ്രാന്‍ഡ് മുഫ്തി ഇത്തരം സന്ദേശം നല്കാറുള്ളു.
മഹത്തായ ഈ രാഷ്ട്രത്തെ സംരക്ഷിക്കുന്നതും രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയില്‍ പോലും കൈവെക്കാന്‍ ശ്രമിക്കുന്നവരെ ശിക്ഷിക്കുന്നതും ഏറ്റവും വലിയ കടമയും അല്ലാഹുവിന്റെ പ്രീതി തേടിയുള്ള പുണ്യകരമായ ആരാധനകളിലും പെട്ടതാണ്. അല്ലാഹുവിന്റെ പ്രീതിക്കായി ജീവനും ത്യാഗം ചെയ്യാന്‍ മടിക്കരുത്. അതിര്‍ത്തികളില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ എപ്പോഴും സജ്ജരായിരിക്കണം. ഭരണാധികാരികളെയും കമാന്‍ഡര്‍മാരെയും അനുസരിച്ച് ഉത്തരവുകള്‍ കൃത്യതയോടെ നടപ്പിലാക്കണമെന്നും പ്രവാചക അനുചരന്മാരുടെ മാതൃക ചൂണ്ടിക്കാട്ടി അദ്ദേഹം ആഹ്വാനം ചെയ്തു. ഹൂതി സംഘത്തിന്റെയും അവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെയും പരാജയത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും, സൗദി അറേബ്യയെയും സഹോദര രാജ്യമായ യമനെയും എല്ലാ ഉപദ്രവങ്ങളില്‍ നിന്നും അല്ലാഹു സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. സൗദിക്കുനേരെ ഹൂതികള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയും സൗദി വ്യോമസേന ശക്തമായ വ്യോമാക്രമണങ്ങളിലൂടെ തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ സൗദി അറേബ്യയും സൈനിക സഖ്യ രാജ്യങ്ങളായ തുര്‍ക്കിയും പാക്കിസ്ഥാനും ഉന്നതല യോഗം ചേര്‍ന്നു.