പിണറായി മുഖ്യമന്ത്രി പദം ദുരുപയോഗം ചെയ്തു; റിയാസ് വിദേശത്തേക്ക് പണം കടത്തി: എഫ്ഐആര്‍

തനിക്കെതിരെയും വീണാ വിജയനുമെതിരെയുള്ളത് സമാനമായ കേസാണെങ്കിലും രണ്ടിലും പാര്‍ട്ടി നിലപാട് വ്യത്യസ്തമായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി. ഞാന്‍ ജയിലിലായിട്ടുപോലും കേസ് പാര്‍ട്ടി ഏറ്റെടുത്തില്ല. പാര്‍ട്ടി നേതാവായിരുന്ന അച്ഛന് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ ചിരിച്ചുകൊണ്ടാണ് നേരിട്ടത്. അച്ഛന് ഒരിക്കലും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയില്ല. ഞങ്ങളുടെ കേസുകള്‍ക്ക് പാര്‍ട്ടിയെ തണലാക്കാന്‍ കോടിയേരി ബാലകൃഷ്ണന് അനുവദിച്ചിരുന്നില്ല. എല്ലാം സ്വന്തമായി നേരിടാനാണ് അച്ഛന് നിര്‍ദേശിച്ചതെന്നു ബിനീഷ് കോടിയേരി പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമദിനത്തോടനുബന്ധിച്ച് തന്റെ ഫേസ് ബുക്ക് പോസ്റ്റിനോടുള്ള ചോദ്യങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ബിനീഷ്.
ഇഡി കേസുമായി ബന്ധപ്പെട്ട് വീണാവിജയനെയും മുഹമ്മദ് റിയാസിനെയും പാര്‍ട്ടി സംരക്ഷിക്കുന്ന നിലപാടിനോടുള്ള കടുത്ത അമര്‍ഷമാണ് ബിനീഷും കോടിയേരിയുടെ കുടുംബവും പ്രകടിപ്പിച്ചത്. കുടുംബരപമായ വിഷയങ്ങള്‍ക്ക് പാര്‍ട്ടിയെ ഒരിക്കലും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് കോടിയേരിയുടെ ഭാര്യയും പ്രതികരിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി നീണ്ട പോസ്റ്റാണ് ഫേസ്ബുക്കില്‍ കുറിച്ചിട്ടുള്ളത്. കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ-വിക്ട്ര് ഹ്യൂഗോയുടെ വിഖ്യാതനായ കഥാപാത്രം ജീന്‍ വാല്ജീന് മരണത്തിന് മുന്‍പ് മക്കളോട് പറഞ്ഞ വാചകം എനിക്ക് ഇടക്കിടെ ഓര്‍മ്മവരും.
ആകാശചെരുവിലെവിടെയോ അച്ഛന് ഉദിച്ച് നില്‍ക്കുന്നുണ്ട് എനിക്ക് വഴികാട്ടുന്ന രാത്രിനക്ഷത്രമായി !! അച്ഛന് മരണക്കിടക്കിയില് പറഞ്ഞ വാചകം ഞാന്‍ ഇടക്കിടെ ഓര്‍ക്കും കരയരുത്. വീണുപോയാലും ആരുടെയും കാല് പിടിക്കരുത്. ഞാന്‍ ഇല്ലാതാവുന്നതോടെ നിങ്ങളും മോചിതരാകും ഞാന്‍ മരിക്കുന്നതോടെ നിങ്ങളെ വേട്ടയാടുന്നത് അവര്‍ അവസാനിപ്പിക്കും …!