ശൈഖ് അഹമ്മദിന്റെ വിയോഗം: ലോകനേതാക്കളുടെ അനുശോചനം

ദുബൈ: യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഇനി യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്-യുപിഐ ഉപയോഗിച്ച് ‘അറ്റ് ദ ടോപ്പ്- ബുര്‍ജ് ഖലീഫ’ (At the Top-Burj Khalifa) സന്ദര്‍ശനത്തിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. നിയോപേ, എമ്മാര്‍ എന്റര്ടെയ്ന്മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ സൗകര്യം നിലവില്‍ വന്നത്. ഓണ്‍ലൈന്‍ പേയ്മെന്റിനായി യുപിഐ സ്വീകരിക്കുന്ന ദുബൈയിലെ ആദ്യ വിനോദസഞ്ചാര കേന്ദ്രമാണ് ‘അറ്റ് ദ ടോപ്പ്-ബുര്‍ജ് ഖലീഫ’. ഇന്ത്യയില്‍ നിന്ന് തന്നെ സന്ദര്‍ശകര്‍ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിച്ച്, യുഎഇയിലെത്തുന്നതിന് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് യുപിഐ വഴി പണമടക്കാന്‍ കഴിയും. 2022 മുതല്‍ യുഎഇയിലെ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് യുപിഐ വഴി പണമടക്കാനുള്ള സൗകര്യം ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ലഭ്യമായിരുന്നു. ഈ സംരംഭം ഇന്ത്യയും യുഎഇയും തമ്മിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം, രാജ്യാന്തര യാത്രകളില്‍ സുരക്ഷിതവും തടസ്സരഹിതവുമായ ഡിജിറ്റല്‍ പേയ്മെന്റുകള്‍ എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കുന്ന പുതിയ ചുവടുവെപ്പായും വിലയിരുത്തപ്പെടുന്നു.