ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

ദുബൈ: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളര്‍ കടന്നു. 2022ല്‍ Comprehensive Economic Partnership Agreement (CEPA) നിലവില്‍ വരുമ്പോള്‍ വ്യാപാരം ഏകദേശം 60 ബില്യണ്‍ ഡോളറായിരുന്നു. പുതിയ ലക്ഷ്യം 2032ഓടെ ഇത് 200 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുക എന്നതാണ്. സെപയിലൂടെ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. ഇന്ത്യ-യുഎഇ CEPA വ്യാപാരത്തിന് നിരവധി ഇളവുകള്‍ നല്കി. 80% ഉല്‍പ്പന്നങ്ങളുടെയും തീരുവ ഒഴിവാക്കി, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എല്ലാ തീരുവകളും നീക്കാനുള്ള പദ്ധതി, ലളിതമായ കസ്റ്റംസ് നടപടികള്‍, വിപണിയിലേക്കുള്ള കൂടുതല്‍ പ്രവേശനം, വ്യക്തമായ വ്യാപാര നിയമങ്ങള്‍ നടപ്പിലാക്കി. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രത്ന ആഭരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ടെക്സ്റ്റൈല്‍സ്, കെമിക്കല്‍സ്, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് പ്രധാന വ്യാപാര മേഖലകള്‍. നിലവില്‍ ഇന്ത്യ യുഎഇയുടെ ചൈനയ്ക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. അതേസമയം യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി വിപണിയുമാണ്. 2026 ജനുവരി-ജൂണ്‍ കാലയളവില്‍ സെപ പ്രാബല്യത്തിലുള്ള രാജ്യങ്ങളുമായുള്ള യുഎഇയുടെ എണ്ണയിതര വ്യാപാരത്തില്‍ ഇന്ത്യയുടെ വിഹിതം 107.5 ബില്യണ്‍ ദിര്‍ഹം ആയിരുന്നു. 2000 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെ ഇന്ത്യയിലെ യുഎഇയുടെ മൊത്തം നേരിട്ടുള്ള വിദേശ നിക്ഷേപം 25.59 ബില്യണ്‍ ഡോളറാണ്. ഇതോടെ ഇന്ത്യയിലെ ഏഴാമത്തെ വലിയ വിദേശ നിക്ഷേപ രാജ്യമായി യുഎഇ മാറി. ഇന്ത്യയില്‍ നിക്ഷേപം നടത്തുന്ന പ്രധാന യുഎഇ സ്ഥാപനങ്ങളില്‍ മുദാബല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഡിപി വേള്‍ഡ്, ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി എന്നിവ ഉള്‍പ്പെടുന്നു. ഇന്‍ഫ്രാസ്ട്രക്ചര്‍, ടെലികോം, തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം, ധനകാര്യ സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാന നിക്ഷേപങ്ങള്‍. ഇന്ത്യയിലെ അലുമിനിയം പദ്ധതിക്കായി അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് 11.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഡിപി വേള്‍ഡ് ഇന്ത്യയില്‍ അധികമായി 5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കമ്പനി ഇന്ത്യയില്‍ ഇതിനകം 3 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തില്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ നിരവധി കരാറുകളിലും ധാരണകളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു.