യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

ന്യൂഡല്‍ഹി: സിജെപിയില്‍ ജനങ്ങള്‍ വിശ്വാസം വര്‍ധിച്ചതായും സിജെപി പ്രതിഷേധം വിദ്യാഭ്യാസ മേഖലയില്‍ മാത്രം ഒതുങ്ങില്ലെന്നും അഭിജിത്ത് ദീപ്കെ പറഞ്ഞു. ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സമരത്തില്‍ ഒപ്പം ചേരും. ഈ കൂട്ടായ്മയില്‍ പൊതുസമൂഹം വിശ്വാസം അര്പിച്ച സാഹചര്യത്തില്‍ സിജെപിയുടെ റോഡ് മാപ്പ് തയ്യാറാക്കും. ഇതൊരു രാഷ്ട്രീയ പാര്‍ട്ടി ആവില്ല, അത് മാധ്യമങ്ങളുടെ സംശയം മാത്രമാണ്. സര്‍ക്കാരിനെതിരെ മാത്രമല്ല, ജുഡീഷ്യറിക്കെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും ജനവികാരം ഉണ്ട്. രാജ്യത്ത് രാഷ്ട്രീയം അത്രമേല്‍ മലീമസമായിരിക്കുന്നു. ഇഡിയെയും സിബിഐഎയും ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തുന്നു. ഡല്‍ഹി മോഡല്‍ ജനകീയ മുന്നേറ്റങ്ങള്‍ ഇനിയും ഉണ്ടാകും. സിജെപി സമ്മര്‍ദ്ദ ഗ്രൂപ്പായി തുടരും. സോനം വാങ് ചുക് മാര്‍ഗ്ഗദര്‍ശിയായി എന്നും തുടരുമെന്നും അഭിജിത്ത് ദീപ്കെ വ്യക്തമാക്കി. തന്റെ വിദേശത്തെ ഉന്നത പഠനത്തിനായി വീട്ടുകാര്‍ ചെലവിട്ട പണത്തിന് സ്രോതസില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി അഭിജിത്ത് ദീപ്കെ രംഗത്തെത്തിയിരുന്നു. ബോസ്റ്റണ്‍ സര്‍വകലാശാല നല്കിയ സ്കോളര്‍ഷിപ്പ് രേഖകള്‍ പുറത്തുവിട്ടാണ് അഭിജിത്ത് ദീപ്കെയുടെ മറുപടി. അഭിജിത്തിന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്ത്തകന് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്തുമായുള്ള അഭിമുഖത്തിലാണ് ബോസ്റ്റണ്‍ സര്‍വകലാശാല നല്കിയ സ്കോളര്‍ഷിപ്പ് കത്തിന്റെ പകര്‍പ്പ് അഭിജിത് പുറത്ത് വിട്ടത്. കുടുംബത്തിന്റെ മേലുള്ള സാമ്പത്തിക ബാധ്യതയെക്കുറിച്ചുള്ള ആക്ഷേപങ്ങളും അഭിജിത് പൂര്‍ണ്ണമായും തള്ളി, വായ്പ തിരിച്ചടയ്ക്കാനുള്ള ബാധ്യത നിലവില്‍ തനിക്കുണ്ടെന്നും അഭിജിത് വ്യക്തമാക്കി. ലോണ്‍ ഇപ്പോഴും അടച്ച് തീര്‍ത്തിട്ടില്ല, ആര്‍ക്കും ഇതേപറ്റി അന്വേഷിക്കാമെന്നും അഭിജിത് ദിപ്കെ വിശദമാക്കി.