യമനില്‍ കനത്ത തിരിച്ചടി നല്കി സൗദി സഖ്യ സേന; 136 ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് എത്തിയ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പിണറായിക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസ്, കെ.എന്‍.ബാലഗോപാല്‍ എന്നിവരുമായി പോലീസ് ഏറെ നേരം വാക്കേറ്റം നടത്തിയ ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്. സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെയെ വിമാനത്തിനുള്ളില്‍ വച്ചുതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്ന് ഇന്ന് രാവിലെ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പോലീസിന്റെ അപ്രതീക്ഷിത നീക്കം.
ഇതിനിടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും ഇന്‍ഫ്ളുവന്‍സറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയില്‍നിന്ന് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ സെക്ടര്‍ 56-ലെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ചായിരുന്നു സംഭവം. രാവിലെ ധ്രുവ് റാഠിയുടെ അമ്മ വാതില്‍ തുറന്നതോടെ പോലീസ് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അര്‍ധരാത്രിയില്‍ അന്‍പതോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നില്‍ നിലയുറപ്പിച്ചിരുന്നു.
പ്രതിഷേധം തടയുന്നത് എല്ലാ വിധത്തിലുള്ള നീക്കവും പോലീസ് നടത്തുകയാണ്. പ്രതിഷേധം തുടങ്ങുംമുമ്പേ 600 പേരെ കസ്റ്റഡിയിലെടുത്തു. കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. മെട്രോ, ട്രെയിന്‍ ഗതാഗതങ്ങള്ക്കടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇരുപതിനായിരത്തോളം വരുന്ന സുരക്ഷാ സേനയെയാണ് രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. തത്സമയ നിരീക്ഷണത്തിനായി ഡ്രോണുകളടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ എടുക്കുന്നവരെ തടങ്കലിലെത്തിക്കാനാവശ്യമായ 600 ഓളം ബസുകളും സ്ഥലത്ത് ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടില്ല.