യമനില്‍ കനത്ത തിരിച്ചടി നല്കി സൗദി സഖ്യ സേന; 136 ഹൂതി കേന്ദ്രങ്ങള്‍ തകര്‍ത്തു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഇന്ധന ക്ഷാമം രൂക്ഷമായതോടെ ഉപരോധങ്ങളെല്ലാം മറന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍ നിന്നുള്ള ഡീസല്‍ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയിലേക്കും യു.എസിലേക്കും ദശലക്ഷക്കണക്കിന് ബാരല്‍ ഡീസല്‍ എത്തിക്കാന്‍ ധാരണയായതായി ട്രംപ് പ്രഖ്യാപിച്ചത്.
വരാനിരിക്കുന്ന നവംബറിലെ മിഡ്ടേം തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധനവില നിയന്ത്രിക്കാന്‍ ട്രംപിന്മേല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും റഷ്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് നേരെയുണ്ടായ യുക്രേനിയന്‍ ആക്രമണങ്ങളുമാണ് ആഗോളതലത്തില്‍ ഡീസല്‍ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായത്.
ധാരണപ്രകാരം 3,00,000 ടണ്ണിലധികം ഡീസല്‍ റഷ്യ ഉടനടി യുഎസിനും ആഗോള വിപണിക്കുമായി നല്‍കും. നവംബറില്‍ 5,00,000 ടണ്ണും തൊട്ടുപിന്നാലെ 10 ലക്ഷം ടണ്‍ ഡീസലും കൂടി നല്‍കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആകെ 30 ലക്ഷം ടണ്‍ ഡീസല്‍ റഷ്യ വിതരണം ചെയ്യുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
റഷ്യന്‍ നിര്‍മ്മിത ഡീസല്‍ യുഎസിലേക്ക് വില്‍പ്പന നടത്തുന്നതിനും ഇറക്കുമതി ചെയ്യുന്നതിനുമുള്ള ഇളവുകള്‍ അനുവദിച്ചുകൊണ്ട് യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിറക്കി. 2027 ഏപ്രില്‍ വരെ ഈ അനുമതി പ്രാബല്യത്തിലുണ്ടാകും. ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണവും റഷ്യന്‍ ഊര്‍ജ്ജ കരാറും വഴി അമേരിക്കയിലെയും ലോകമെമ്പാടുമുള്ളതുമായ ഡീസല്‍ വില വേഗത്തില്‍ കുറയുമെന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിലവില്‍ അമേരിക്കയില്‍ ഡീസല്‍ ഗാലന് 6.27 ഡോളറാണ് വില. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 3.67 ഡോളര്‍ മാത്രമായിരുന്നു.
ട്രംപിന്റെ ഈ തീരുമാനത്തിനെതിരെ അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും ഉക്രെയ്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയും രംഗത്തെത്തി. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ട്രംപ് റഷ്യയുമായി കരാറുണ്ടാക്കിയത് അംഗീകരിക്കാനാവില്ലെന്ന് ഡെമോക്രാറ്റിക് സെനറ്റ് നേതാവ് ചക് ഷൂമര്‍ വിമര്‍ശിച്ചു. റഷ്യന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നത് യുദ്ധത്തിന് പണം നിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് സെലെന്‍സ്കിയും പ്രതികരിച്ചു. ട്രംപ് അടുത്തിടെ ഒപ്പുവെച്ച റഷ്യന്‍ വിരുദ്ധ ഉപരോധ നിയമങ്ങളെപ്പോലും മറികടന്നാണ് പെട്ടെന്നുള്ള ഈ തീരുമാനമെന്നതും ശ്രദ്ധേയമാണ്.