യുഎസില്‍ ഇന്ധനം തീര്‍ന്നു; ഉപരോധം മറന്ന് ട്രംപ്: റഷ്യയില്‍ നിന്ന് വന്‍ തോതില്‍ ഡീസല്‍ വാങ്ങും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് എത്തിയ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കാളെ പോലീസ് തടഞ്ഞു. ഇതോടെ ജോണ്‍ ബ്രിട്ടാസ്. കെ.എന്‍. ബാലഗോപാല്‍ എന്നിവരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ പിണറായി വിജയന്, കെ.എന്‍. ബാലഗോപാല്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ബാക്കിയുള്ള നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. സിപിഎം സെക്രട്ടറി എം.എ. ബേബി ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.
പ്രതിഷേധം തുടങ്ങുംമുമ്പേ 600 പേരെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധത്തിനെത്തുന്ന വിദ്യാര്‍ഥികളെ വിവിധയിടങ്ങളില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് നീക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. മെട്രോ, ട്രെയിന്‍ ഗതാഗതങ്ങള്ക്കടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നരേന്ദ്ര മോദി പരാജയം സമ്മതിച്ചുവെന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ പറഞ്ഞു. രാജ്യത്തെ യുവാക്കളെയും ജനങ്ങളെയും പ്രധാനമന്ത്രി എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. ട്രെയിന്‍ സര്‍വീസുകള്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തെന്നും അഭിജീത് ദിപ്കെ കൂട്ടിച്ചേര്‍ത്തു.
ഇരുപതിനായിരത്തോളം വരുന്ന സുരക്ഷാ സേനയെയാണ് രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. തത്സമയ നിരീക്ഷണത്തിനായി ഡ്രോണുകളടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ എടുക്കുന്നവരെ തടങ്കലിലെത്തിക്കാനാവശ്യമായ 600 ഓളം ബസുകളും സ്ഥലത്ത് ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടില്ല.