ഫോഡബിള്‍ ഐ ഫോണ്‍ ബുക്കിങ് ഒക്ടോബര്‍ 16 മുതല്‍: യുഎഇയിലെ വില പ്രഖ്യാപിച്ചു

സിജെപി ഡല്‍ഹിയില്‍ നടത്തിയ സമരത്തില്‍ നിന്ന്. ഫയല്‍ ചിത്രം: എഎന്‍ഐ
ന്യൂഡല്‍ഹി: പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്തിയവര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 5ന് നിശ്ചയിച്ചിരുന്ന പ്രതിഷേധ മാര്‍ച്ചില്‍ നിന്ന് കോക്ക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി) പിന്മാറി. പ്രക്ഷോഭകര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്നും പുതിയ കേസുകള്‍ ചുമത്തില്ലെന്നും മരിച്ച വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നുമാണ് സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്.
പ്രതിഷേധക്കാര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജൂലൈ 2025 വരെ റജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കുന്നത്. പ്രക്ഷോഭകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. നീറ്റ് പരീക്ഷ റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന ഉറപ്പ് പാലിക്കാന്‍ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം സമയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ ഈ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് 5ന് ഡല്‍ഹിയില്‍ നടത്താനിരുന്ന മാര്‍ച്ചില്‍ നിന്ന് പിന്മാറുന്നതായി സിജെപി കോടതിയില്‍ വ്യക്തമാക്കിയത്. സമരങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും പ്രക്ഷോഭകര്‍ക്കുമെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന മുന്‍ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ലെന്നാരോപിച്ചാണ് സിജെപി ഇന്ത്യ ഗേറ്റില്‍ നിന്ന് ഡല്‍ഹി പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയില്‍ വരുകയും സര്‍ക്കാര്‍ പ്രതിഷേധക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ മാര്‍ച്ച് റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേ സമയം, സമരത്തില്‍ കടന്നുകൂടിയ കുറ്റവാളികളെ പിടികൂടണമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആവശ്യപ്പെട്ടു. സമരസ്ഥലത്ത് കുറ്റവാരികളായ ഏകദേശം 2,800 പേര് ഉണ്ടായിരുന്നുവെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. എങ്ങനെയാണ് അവര്‍ സമൂഹത്തില്‍ സ്വതന്ത്രരായി ചുറ്റിത്തിരിയുന്നത്. അവരെ തടവിലാക്കണം. കുറ്റവാളികളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകമായി പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. മരിച്ച വിദ്യാര്‍ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം 90 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. തുക നേരിട്ട് കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിക്ക് ഉറപ്പ് നല്കുകിയതായും സൗരവ് പറഞ്ഞു.