യുഎഇയില്‍ കടുത്ത ചൂട് തുടരും ; താപനില 46 ഡിഗ്രി സെല്‍ഷ്യസ്: രാത്രിയില്‍ മഞ്ഞിന് സാധ്യത

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി സതീശനും ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരിയും ‘സിആര്‍ 7’ ബ്രാന്‍ഡ് ഡയറക്ടറുമായ എല്‍മ എവേറോയും തമ്മില്‍ അപ്രതീക്ഷിത കൂടിക്കാഴ്ച. പിന്നാലെ എല്‍മയ്ക്ക് മുഖ്യമന്ത്രിയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാനും മോഹം. സ്വകാര്യ ചടങ്ങിനായി കേരളത്തില്‍ എത്തിയ എല്‍മ എവേറോ കോഴിക്കോട് ഹോട്ടലില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ‘ഒരു ഫോട്ടോ എടുത്തോട്ടെ’ എന്ന് എല്‍മ എവേറോ ചോദിക്കുന്നതും മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. കൂടിക്കാഴ്ചയുടെ വിഡിയോ വി.ഡി സതീശന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ‘കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവേറോയെ നേരില്‍ കണ്ടു. വളരെ ഹൃദ്യമായി സംസാരിച്ച ആ കൂടിക്കാഴ്ചയില്‍, മലയാളി മനസ്സുകളില്‍ റൊണാള്‍ഡോയോടുള്ള അടങ്ങാത്ത സ്നേഹവും ആരാധനയും അവരുമായി പങ്കുവെച്ചു. കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ഈ വലിയ സ്നേഹസന്ദേശം എല്‍മ തീര്‍ച്ചയായും ക്രിസ്റ്റ്യാനോയില്‍ എത്തിക്കുമെന്ന് ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി വിഡിയോയ്ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.