സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തുവെന്ന് സഖ്യസേന അറിയിച്ചു. റിയാദ് ലക്ഷ്യമാക്കി വന്ന മിസൈല്‍ രാജ്യത്തിന്റെ വ്യോമസുരക്ഷാ സേന തടയുകയും തകര്‍ക്കുകയും ചെയ്തതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി ആണ് എക്സിലൂടെ അറിയിച്ചത്.
സംഭവത്തെത്തുടര്‍ന്ന് റിയാദില്‍ മുന്നറിയിപ്പ് നല്‍കിയിരുന്ന സൗദി സിവില്‍ ഡിഫന്‍സ്, ഭീഷണി ഒഴിവായതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിച്ചതായും എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.



