
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി: പക്ഷികളുടെ മുട്ട ശേഖരിച്ചാല്‍ പിടിവീഴും. നിയമലംഘകര്‍ക്ക് 20,000 ദിര്‍ഹം വരെ പിഴയും തടവും അനുഭവിക്കേണ്ടി വരും. കാട്ടുപക്ഷികളെ വേട്ടയാടുന്നതും നിരോധിച്ചിട്ടുണ്ട്. അബുദാബി പരിസ്ഥിതി ഏജന്‍സിയാണ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാടുകളില്‍ നിന്ന് പക്ഷികളുടെ മുട്ടകള്‍ ശേഖരിക്കുന്നവരാണ് നിങ്ങളെങ്കില്‍ സൂക്ഷിക്കുക. ഇത്തരക്കാരെ നിരീക്ഷിക്കാന്‍ അബുദാബി പരിസ്ഥിതി ഏജന്‍സി സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷികളുടെ മുട്ടകള്‍ ശേഖരിക്കുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ അധികൃതര്‍ നിയമലംഘകര്‍ക്കെതിരെ തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ചുമത്തുമെന്നും അറിയിച്ചു. നിയമം ലംഘിച്ചാല്‍ 2,000 മുതല്‍ 20,000 ദിര്‍ഹം വരെ പിഴയും തടവുമാണ് ലഭിക്കുക. അബുദാബിയിലെ ചില ദ്വീപുകള്‍ കടുത്ത വേനല്‍ മാസങ്ങളില്‍ ദേശാടനപ്പക്ഷികളുടെ പ്രധാന പ്രജനന കേന്ദ്രങ്ങളായി മാറാറുണ്ടെന്നും ഇവയെ ഉള്‍പ്പെടെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ വ്യക്തമാക്കി. 1999ലെ ഫെഡറല്‍ നിയമം അനുസരിച്ച് കാട്ടുപക്ഷികളെ വേട്ടയാടുന്നതും പിടിക്കുന്നതും ഉപദ്രവിക്കുന്നതും നിരോധിച്ചിട്ടുണ്. പക്ഷികളുടെ കൂടുകളില്‍ നിന്ന് മുട്ട ശേഖരിക്കരുതെന്നും നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 800555 എന്ന നമ്പറില്‍ അബുദാബി ഗവണ്മെന്റിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.