ശൈഖ് അഹമ്മദിന്റെ വിയോഗം: ലോകനേതാക്കളുടെ അനുശോചനം

ദുബൈ: ഡോ. എമ്മാടി വിഷ്ണു വര്ധന് റെഡ്ഡി ദുബൈയിലെ പുതിയ ഇന്ത്യന്‍ കോണ്‍സല്‍ ജനറലായി നിയമിതനായി. യുഎഇ വിദേശകാര്യ മന്ത്രാലയത്തില്‍ ഔദ്യോഗിക രേഖകള്‍ സമര്‍പ്പിച്ചതിന് ശേഷം അദ്ദേഹം ചുമതലയേല്‍ക്കും. സതീഷ് കുമാര്‍ ശിവന് ഒഴിയുന്ന സ്ഥാനത്തേക്കാണ് നിയമനം. ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലുമുള്ള തന്റെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് സതീഷ് കുമാര്‍ ശിവന് സ്ഥാനം ഒഴിയുന്നത്.
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേതൃത്വം നല്കുന്ന ആദ്യത്തെ തെലങ്കാന സ്വദേശിയാണ് അദ്ദേഹം. വാരംഗല്‍ ജില്ലയിലെ സ്വദേശിയായ ഡോ. റെഡ്ഡി 2008 ബാച്ച് ഇന്ത്യന്‍ ഫോറിന് സര്‍വീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം ന്യൂഡല്‍ഹിയിലെ എയിംസില്‍ നിന്ന് മെഡിക്കല്‍ പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. തെലങ്കാന സര്‍ക്കാരില്‍ സ്പെഷ്യല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു. ഹൈദരാബാദ് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ആയിരുന്നു.



