യുദ്ധസമയത്ത് ദുബൈ വിമാനത്താവളത്തിന് നേരെയുണ്ടായത് 17 മിസൈല്‍ ആക്രമണം

ദുബൈ: പ്രാദേശിക സ്പോണ്‍സറുടെയോ ഹോസ്റ്റിന്റെയോ സഹായമില്ലാതെ യുഎഇയിലെത്തി ജോലി അന്വേഷിക്കാന്‍ വിദേശികള്‍ക്ക് അവസരം. വിസിറ്റ് വിസ ടു എക്സ്പ്ലോര്‍ ജോബ് ഓപ്പര്‍ച്യൂണിറ്റീസ് എന്ന സേവനത്തിലൂടെയാണ് ഈ സൗകര്യം ലഭിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ, സോഷ്യല്‍ മീഡിയയില്‍ ഔദ്യോഗികമായി പങ്കുവെച്ചു. ജോലി അന്വേഷിക്കുന്നവരുടെ ആവശ്യാനുസരണം 60, 90, 120 ദിവസത്തെ കാലാവധിയിലുള്ള വിസക്ക് അപേക്ഷിക്കാം. എന്നാല്‍ നിര്‍ദിഷ്ട യോഗ്യതകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് വിസ ലഭിക്കുക. അപേക്ഷകന് ബാച്ചിലേഴ്സ് ബിരുദമോ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടായിരിക്കണം.
ആവശ്യമായ രേഖകള്‍
കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വെള്ള പശ്ചാത്തലത്തിലുള്ള പുതിയ കളര്‍ ഫോട്ടോ, അറ്റസ്റ്റ് ചെയ്ത വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് പ്രധാന രേഖകള്‍. വിസ നടപടികളുടെ ഭാഗമായി സെക്യൂരിറ്റി ഡെപ്പോസിറ്റും നല്‍കണം.
എങ്ങനെ അപേക്ഷിക്കാം
ജിഡിആര്‍എഫ്എ ദുബൈയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയോ അപേക്ഷിക്കാം. യുഎഇ പാസ് അല്ലെങ്കില്‍ യൂസര്‍നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷാ വിവരങ്ങള്‍ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് നിശ്ചിത ഫീസും സാമ്പത്തിക ഗ്യാരണ്ടിയും അടച്ച് അപേക്ഷ സമര്‍പ്പിക്കാം. അമര്‍ സെന്ററുകള്‍, ജിഡിആര്‍എഫ്എയുടെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍ എന്നിവ വഴിയും അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാം. കൂടുതല്‍ വിവരങ്ങള്‍ ജി ഡി ആര് എഫ് ഐയുടെ ഔദ്യോഗിക വെബ്സൈറ്റിലുടെ ലഭ്യമാകും. സോഷ്യല്‍ മീഡിയ ലിങ്ക് :https://www.instagram.com/reel/DdGo43yoKQ6/?stkn=dDY4ZDN3cW1leGh5