യുദ്ധസമയത്ത് ദുബൈ വിമാനത്താവളത്തിന് നേരെയുണ്ടായത് 17 മിസൈല്‍ ആക്രമണം

സന: യമന്റെ പടിഞ്ഞാറന്‍ തീരത്തുള്ള തുറമുഖ നഗരമായ മൊഖ ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ പിടിച്ചെടുത്തു. ഇതോടെ ചെങ്കടല്‍ തീരത്തും തന്ത്രപ്രധാനമായ ബാബ് അല്‍മന്ദബ് കപ്പല്‍ പാതയ്ക്ക് സമീപവുമുള്ള നിയന്ത്രണം ശക്തമാക്കാന്‍ ഹൂതികള്‍ക്ക് കഴിഞ്ഞു. യമനിലെ സര്‍ക്കാര്‍ അനുകൂല സേനയുമായി ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ചെങ്കടല്‍ തീരത്തുള്ള തന്ത്രപ്രധാനമായ തുറമുഖ നഗരം ഹൂതികള്‍ പിടിച്ചെടുത്ത്.
പ്രതിരോധ സേനകള്‍ മൊഖയില്‍ നിന്ന് പിന്മാറുകയും നിലവില്‍ നഗരത്തിന് തെക്കുഭാഗത്തായി നിലയുറപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അനുകൂല സേനയെ പരാമര്‍ശിച്ചുകൊണ്ട് യമന്‍ അധികൃതര്‍ പറഞ്ഞു. ദിവസങ്ങളോളം നീണ്ടുനിന്ന ഹൂതി ആക്രമണങ്ങളില്‍ നാഷണല്‍ റെസിസ്റ്റന്‍സ്, ജയന്റ്സ് ബ്രിഗേഡ്സ്, നേഷന്‍സ് ഷീല്‍ഡ് ഫോഴ്സ്, തായിസില്‍ നിന്നുള്ള മറ്റ് യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേനയിലെ സൈനികര്‍ക്ക് ജീവഹാനിയും പരിക്കുകളും സംഭവിച്ചതായി യമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ വൈസ് ചെയര്മാന് താരിഖ് സ്വാലിഹ് പറഞ്ഞു. അറബ് സഖ്യസേനാ കമാന്‍ഡുമായും പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലുമായും ആലോചിച്ച് സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിനായി സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ബദല്‍ കമാന്‍ഡ് സെന്റര്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും താരിഖ് സ്വാലിഹ് പ്രസ്താവനയിലൂടെ അറിയിച്ചു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്കായാണ് മൊഖ സ്ഥിതി ചെയ്യുന്നത്. യമന്റെ ചെങ്കടല്‍ തീരത്ത് വിമതരെ പ്രതിരോധിക്കുന്ന സര്‍ക്കാര്‍ സേനയുടെ പ്രധാന താവളമായിരുന്നു ഈ നഗരം. യമനിലെ വിവിധ ഭാഗങ്ങളില്‍ വിമതരും സര്‍ക്കാര്‍ സേനയും തമ്മിലുള്ള പോരാട്ടം കടുക്കുന്നതിനിടയിലാണ് നഗരം പിടിച്ചെടുത്തത്. ഇറാന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹൂതികള്‍ സൗദി അറേബ്യക്ക് നേരെയും ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെയും നടത്തുന്ന ആക്രമണങ്ങളും രൂക്ഷമാക്കി.