യുദ്ധസമയത്ത് ദുബൈ വിമാനത്താവളത്തിന് നേരെയുണ്ടായത് 17 മിസൈല്‍ ആക്രമണം

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തും. ഉച്ചകോടി തുടങ്ങാന്‍ 48 മണിക്കൂറില്‍ താഴെമാത്രം ശേഷിക്കെയാണ് അനിശ്ചിതത്വത്തിന് വിരാമമിട്ട് ഷി ജിന്‍പിങ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, പ്രസിഡന്റ് ഷി ജിന്‍പിങ് സെപ്റ്റംബര്‍ 12 മുതല്‍ 13 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന 18ാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തുന്നത്. ബ്രിക്സ് ഉച്ചകോടിക്ക് അപ്പുറം ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആഗോള പ്രാധാന്യമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിന്‍പിങ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. അതേസമയം ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് ഉച്ചകോടിയില്‍ പങ്കെടുത്തേക്കില്ലെന്നാണ് വിവരം. പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലിരുന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് താരിഖ് റഹ്മാന് പിന്മാറുന്നത്.
2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തോടെയാണ് ഇന്ത്യചൈന ബന്ധം വഷളായത്. ഇതിനുശേഷം ബന്ധം മെച്ചപ്പെടുത്താന്‍ നയതന്ത്ര നീക്കങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കുകയും ചെയ്തു.