യുദ്ധസമയത്ത് ദുബൈ വിമാനത്താവളത്തിന് നേരെയുണ്ടായത് 17 മിസൈല്‍ ആക്രമണം

ദുബൈ: ‘എന്റെ യാത്രയിലെ സഹയാത്രിക, എന്റെ വീടിന്റെ തൂണും എന്റെ ജീവിതത്തിന്റെ മുഴുവന്‍ പിന്തുണയുമായ ശൈഖ ഹിന്ദ് ബിന്ത് മക്തൂം അല്‍ മക്തൂം…’ ദുബൈ ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, തന്റെ ഭാര്യ ശൈഖ ഹിന്ദ് ബിന്ത് മക്തൂം അല്‍ മക്തൂമിനായി ഹൃദയസ്പര്‍ശിയായ സന്ദേശം പങ്കുവെച്ചു. ജീവിതയാത്രയിലെ തന്റെ ഏറ്റവും വലിയ നേട്ടങ്ങളും മനോഹരമായ ഓര്‍മകളും മധുരമുള്ള നിമിഷങ്ങളും ഹിന്ദിനൊപ്പമാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ‘എന്റെ യാത്രയിലെ സഹയാത്രിക, എന്റെ വീടിന്റെ തൂണും എന്റെ ജീവിതത്തിന്റെ മുഴുവന്‍ പിന്തുണയുമായ ഷെയ്ഖ് ഹിന്ദ് ബിന്ത് മക്തൂം അല്‍ മക്തൂം…’ എന്ന സ്നേഹവാക്കുകളോടെയാണ് സന്ദേശം ആരംഭിക്കുന്നത്.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളും ഏറ്റവും മനോഹരമായ ഓര്‍മകളും ഏറ്റവും മധുരമുള്ള നിമിഷങ്ങളുമാണ് ഹിന്ദെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ‘എന്റെ ജീവിതത്തിന്റെ പങ്കാളി, എന്റെ സ്വപ്നത്തിന്റെ പങ്കാളി, എന്റെ വഴിയിലെ സഹയാത്രിക’ എന്നും അദ്ദേഹം കുറിച്ചു. തന്റെ പിന്തുണയും ആശ്വാസവും സ്വന്തം നാടും ഹിന്ദാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. തന്റെ ആത്മാവിനോട് ഏറ്റവും അടുത്ത വ്യക്തിയും ഹൃദയത്തിന് ഏറ്റവും പ്രിയപ്പെട്ട മനുഷ്യരുമാണ് ഹിന്ദെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദൈവം നല്കിയ ഏറ്റവും മനോഹരമായ സമ്മാനമാണ് നീ. എന്റെ കണ്ണുകളുടെ പ്രകാശമേ, എന്റെ ആത്മാവിന്റെ ആത്മാവേ, ദൈവം നിന്നെ കാത്തുസൂക്ഷിക്കട്ടെ. ഹംദാന്റെയും മക്തൂമിന്റെയും മറ്റു ശൈഖുമാരുടെയും മാതാവേ, ദൈവം നിന്നെ സംരക്ഷിക്കട്ടെ.’ എന്ന ഹൃദയസ്പര്‍ശിയായ വാക്കുകളോടെയാണ് ശൈഖ് മുഹമ്മദ് സന്ദേശം അവസാനിപ്പിക്കുന്നത്.