യുദ്ധസമയത്ത് ദുബൈ വിമാനത്താവളത്തിന് നേരെയുണ്ടായത് 17 മിസൈല്‍ ആക്രമണം

ബെര്‍ലിന്‍: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ജര്‍മനി സന്ദര്‍ശനത്തിനിടെ യുഎഇയും ജര്‍മനിയും തമ്മില്‍ 40 മുതല്‍ 45 വരെ കരാറുകളില്‍ ഒപ്പുവെച്ചേക്കുമെന്ന് സ്റ്റേറ്റ് മന്ത്രി ലാന നുസൈബെ പറഞ്ഞു. കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപ പദ്ധതികളും കരാറുകളുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. സാങ്കേതികവിദ്യ, ഊര്‍ജ പരിവര്‍ത്തനം, പുനരുപയോഗ ഊര്‍ജം, ഹൈഡ്രജന്‍, ഊര്‍ജ കാര്യക്ഷമത തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാന കരാറുകളെന്ന് നുസൈബെ വ്യക്തമാക്കി. ഗവേഷകരെയും നിക്ഷേപകരെയും ബന്ധിപ്പിക്കുന്ന പ്രത്യേക സാങ്കേതിക സഹകരണ ചട്ടക്കൂടും പരിഗണനയിലുണ്ട്.
യൂറോപ്പിലേക്കുള്ള മധ്യപൗരസ്ത്യ മേഖലയിലേക്കുള്ള കവാടമാണ് യുഎഇ എന്നും യൂറോപ്പ് വലിയ സാമ്പത്തിക വിപണിയാണെന്നും അവര്‍ പറഞ്ഞു. യുഎഇയും ജര്‍മനിയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലൂടെ യൂറോപ്പിന്റെ വ്യവസായസാങ്കേതിക ശേഷികളെ ഗള്‍ഫ്, ഏഷ്യ, ആഫ്രിക്ക മേഖലകളിലെ മൂലധനം, ഊര്‍ജ വിഭവങ്ങള്‍, വളര്‍ച്ചാ സാധ്യതകള്‍ എന്നിവയുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നും നുസൈബെ വ്യക്തമാക്കി.
യുഎഇ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍
യുഎഇയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അടുത്ത ആറുമാസത്തിനകം കരാര്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നുസൈബെ പറഞ്ഞു. ഏകദേശം ഒരു വര്‍ഷമായി ചര്‍ച്ചകള്‍ തുടരുകയാണ്. അടുത്ത ഘട്ട ചര്‍ച്ചകള്‍ ഒരു മാസത്തിനകം നടക്കും. ഇന്ത്യയുമായി 88 ദിവസത്തിനുള്ളിലും കാനഡയുമായി 60 ദിവസത്തിനുള്ളിലും യുഎഇ കരാറിലെത്തിയതും അവര്‍ ചൂണ്ടിക്കാട്ടി.
യൂറോപ്പില്‍ 75 ബില്യണ്‍ യൂറോയുടെ നിക്ഷേപം
യൂറോപ്പില്‍ യുഎഇ ഇതിനകം 75 ബില്യണ്‍ യൂറോയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും, പ്രത്യേകിച്ച് എഐ ഡാറ്റാ സെന്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ മേഖലകളിലാണ് നിക്ഷേപമെന്നും നുസൈബെ പറഞ്ഞു. ഫ്രാന്‍സിലും ഇറ്റലിയിലും നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജര്‍മനിയുമായും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി. സാങ്കേതികവിദ്യ, നവീകരണം, ശുദ്ധ ഊര്‍ജം എന്നീ മേഖലകളില്‍ ജര്‍മനി മുന്നിലെത്തിയ രാജ്യങ്ങളിലൊന്നാണെന്നും നുസൈബെ കൂട്ടിച്ചേര്‍ത്തു.
ഇറാന് വിഷയത്തിലും കടല്‍സുരക്ഷയിലും സഹകരണം
ഇറാനുമായുള്ള യുദ്ധം പുതിയ തരത്തിലുള്ള യുദ്ധഭീഷണികളെ നേരിടുന്നതിനായി യുഎഇയുടെ സുരക്ഷാ പങ്കാളിത്തങ്ങളില്‍ മാറ്റം വരുത്തിയതായി നുസൈബെ പറഞ്ഞു. യുഎഇ സായുധസേനക്ക് ഇറാനില്‍ നിന്നുള്ള ഡ്രോണുകളുടെയും മിസൈലുകളുടെയും 95 മുതല്‍ 97 ശതമാനം വരെ തടയാന്‍ കഴിഞ്ഞതായി അവര്‍ അവകാശപ്പെട്ടു. വിവിധ തലങ്ങളിലുള്ള പ്രതിരോധ സംവിധാനങ്ങളെ ഏകോപിപ്പിച്ചുള്ള ബഹുതല പ്രതിരോധ സംവിധാനമാണ് ഇതിന് സഹായകമായതെന്നും വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പല്‍ഗതാഗതവും കടല്‍പാതകളുടെ സുരക്ഷയും അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രധാന പരിഗണനയായിരിക്കണമെന്നും അവര്‍ പറഞ്ഞു. ഇറാന് യുഎഇയുടെ അയല്രാജ്യമാണെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടുതന്നെ, അമേരിക്കന്‍ ഉപരോധങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് അവര്‍ വ്യക്തമാക്കി. അതേസമയം നയതന്ത്ര ഇടപെടലിനുള്ള വാതില്‍ യുഎഇ ഇപ്പോഴും തുറന്നുവെച്ചിട്ടുണ്ടെന്നും ഖത്തര്‍ മധ്യസ്ഥതയില്‍ ഫലപ്രദമായ പങ്ക് വഹിക്കുന്നുണ്ടെന്നും നുസൈബെ പറഞ്ഞു. റഷ്യ-യുക്രെയ്ന് സംഘര്‍ഷത്തില്‍ യുഎഇ നടത്തിയ മധ്യസ്ഥതയിലൂടെ 8,000ത്തിലധികം തടവുകാരെ കൈമാറ്റം ചെയ്യാന്‍ കഴിഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.