സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

പാരമ്പര്യവും പൈതൃകവും അമൂല്യം: മുനവ്വറലി തങ്ങള്‍
ദുബൈ: പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ തലമുറകള്‍ക്ക് കഴിയണമെന്നും അമൂല്യമായ സമ്പത്താണതെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി മാധ്യമ സാഹിത്യ വിഭാഗമായ തൂലിക ഫോറം പ്രസിദ്ധീകരിക്കുന്ന പിതൃദര്‍പ്പണം എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്മായില്‍ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ എഡിറ്റര്‍മാരായ പുസ്തകത്തിന്റെ പ്രസാധകര് ലിപി പബ്ലിക്കേഷനാണ്. പിതാവിനെകുറിച്ച് മക്കള്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമാണ് പിതൃദര്‍പ്പണം. ഡോ.എം.കെ മുനീറാണ് അവതാരിക എഴുതിയത്.
ദുബൈ കെഎംസിസി ആസ്ഥാനത്ത് ഡോ.പി.എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ നടന്ന കവര്‍ പ്രകാശന ചടങ്ങില്‍ പെയ്സ് ഗ്രൂപ്പ് ചെയര്മാന് പി.എ സല്മാന് ഇബ്രാഹിം മുഖ്യാതിഥിയായി. തൂലിക ഫോറം ചെയര്മാന് ഇസ്മായില്‍ ഏറാമല അധ്യക്ഷനായി. അഷ്റഫ് കൊടുങ്ങല്ലൂര്‍ പുസ്തകത്തില്‍ എഴുതിയവരെ പരിചയപ്പെടുത്തി. ദുബൈ കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി അഫ്സല് മെട്ടമ്മല്‍, ട്രഷറര്‍ പൊട്ടങ്കണ്ടി ഇസ്മായില്‍, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹിദായത്തുല്ല പറപ്പൂര്, നോവലിസ്റ്റ് ഉഷ ചന്ദ്രന്, ഡോ.സുലൈമാന്‍ മതിലകം, ഷീല പോള്‍, സംസ്ഥാന ഭാരവാഹികളായ കെ.പി.എ സലാം, മുഹമ്മദ് പട്ടാമ്പി, പി.വി നാസര്‍, റഈസ് തലശ്ശേരി, ആര്.ഷുക്കൂര്‍, നാസര്‍ മുല്ലക്കല്‍ പ്രസംഗിച്ചു. സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ സീതി സാഹിബ് ലൈബ്രറി പ്രവര്‍ത്തനം വിശദീകരിച്ചു. തൂലിക ഫോറം ജനറല്‍ കണ്‍വീനര്‍ റാഫി പള്ളിപ്പുറം സ്വാഗതവും കണ്‍വീനര്‍ വി.കെ.കെ റിയാസ് നന്ദിയും പറഞ്ഞു. തൂലിക ഫോറം ഭാരവാഹികളായ സലാം കന്യപ്പാടി, ടി.എം.എ സിദ്ദീഖ്, മൂസ കൊയമ്പ്രം, മുജീബ് കോട്ടക്കല്‍, ബഷീര്‍ കാട്ടൂര്‍, തന്‍വീര്‍ എടക്കാട്, നബീല്‍ നാരങ്ങോളി നേതൃത്വം നല്കി.