യെമനില്‍ കനത്ത പോരാട്ടം; ഹൂതികള്‍ക്കെതിരെ സൗദി പിന്തുണയുള്ള സേനയുടെ തിരിച്ചടി

ദുബൈ: ദുബൈ മെട്രോയിലെ ഓണ്‍പാസീവ് സ്റ്റേഷന്റെ പേര് ഗാര്‍മിന്‍ മെട്രോ സ്റ്റേഷന് എന്നാക്കി മാറ്റുന്നു. ആഗോള സ്മാര്‍ട്ട് വാച്ച്, ഫിറ്റ്നസ് ട്രാക്കര്‍, ജിപിഎസ് നാവിഗേഷന്‍ ബ്രാന്‍ഡായ ഗാര്‍മിനുമായി ദുബൈ ആര്‍ടിഎ 10 വര്‍ഷത്തെ നെയിമിങ് റൈറ്റ്സ് കരാറില്‍ ഒപ്പുവെച്ചതോടെയാണ് പേര് മാറ്റുന്നത്. ഗാര്‍മിന്റെ യുഎഇയിലെ എക്സ്ക്ലൂസീവ് വിതരണക്കാരായ അമിത് റീട്ടെയില്‍ വഴിയാണ് കരാര്‍ നടപ്പാക്കുന്നത്. അല്‍ ഖൂസിനും അല്‍ സഫയ്ക്കുമിടയില് സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന് 2010ല്‍ നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷന് എന്ന പേരിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 2020 നവംബറില്‍ അല്‍ സഫ സ്റ്റേഷന് എന്നാക്കി. തുടര്‍ന്ന് 2023 ജനുവരിയില്‍ ഓണ്‍പാസീവ് നെയിമിങ് റൈറ്റ്സ് സ്വന്തമാക്കിയതോടെ വീണ്ടും പേര് മാറ്റുകയായിരുന്നു.
2026 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് പുതിയ പേര് ഘട്ടംഘട്ടമായി നടപ്പാക്കുക. മെട്രോ സ്റ്റേഷനുകളിലെ അകത്തും പുറത്തുമുള്ള സൈന്‍ബോര്‍ഡുകള്‍, ഡിജിറ്റല്‍ സംവിധാനങ്ങള്‍, ആര്‍ടിഎ പൊതുഗതാഗത ആപ്പുകള്‍ എന്നിവയില്‍ ഗാര്‍മിന്‍ മെട്രോ സ്റ്റേഷന് എന്ന പേര് ഉള്‍പ്പെടുത്തും. മെട്രോയ്ക്കുള്ളിലെ ഓഡിയോ അറിയിപ്പുകളിലും പുതിയ പേര് കേള്‍ക്കാം. ദുബൈ മെട്രോ സ്റ്റേഷനുകളുടെ നെയിമിങ് റൈറ്റ്സ് നല്കുന്ന പദ്ധതിയിലൂടെ പ്രമുഖ ആഗോള ബ്രാന്‍ഡുകള്‍ക്ക് വലിയ ജനസമ്പര്‍ക്കവും ബ്രാന്‍ഡ് സാന്നിധ്യവും ലഭിക്കുന്നതായി ആര്‍ടിഎ റെയില്‍ ഏജന്‍സി സിഇഒ അബ്ദുല്‍ മൊഹ്സെന്‍ കല്‍ബത്ത് പറഞ്ഞു.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു