ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്ത ഹര്‍ജി; സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

ദുബൈ: ശൈത്യകാലത്ത് ദുബൈലേക്ക് യാത്ര ചെയ്യുന്നവര്‍ക്കായി ഓഫര്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര വിമാനക്കമ്പനിയായ എമിറേറ്റ്സ്. ദുബൈലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം സാധ്യമാക്കുന്ന 535 ദിര്‍ഹം മൂല്യമുള്ള സൗജന്യ പാസുകളാണ് നല്‍കുന്നത്.
ഈ ഓഫര്‍ വഴി യാത്രക്കാര്‍ക്ക് സൗജന്യമായി അറ്റ്ലാന്റിസ് അക്വാവെഞ്ചര്‍ വാട്ടര്‍പാര്‍ക്ക്, ലോസ്റ്റ് വേള്‍ഡ് അക്വേറിയം, ദുബൈ സിറ്റി സൈറ്റ് സീയിംഗ് ബസ് ടൂര്‍ എന്നിവയാണ് ലഭിക്കുക. 2026 സെപ്റ്റംബര്‍ 21 മുതല്‍ ഒക്ടോബര്‍ 11 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍. 2026 സെപ്റ്റംബര്‍ 24 മുതല്‍ ഡിസംബര്‍ 13 വരെയുള്ള കാലയളവില്‍ ദുബൈലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഓഫര്‍ പ്രയോജനപ്പെടുത്താം. ഏതൊരു ക്യാബിന് ക്ലാസിലും റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്ക്കും ഈ ആനുകൂല്യം ലഭിക്കും.
ഓഫറിന് അര്‍ഹതയുള്ള സമയപരിധിക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് കണ്ഫര്മേഷന് ഇമെയിലിനൊപ്പം പ്രത്യേക ഓഫര്‍ കോഡ് ലഭിക്കും. ഈ കോഡ് ഉപയോഗിച്ച് സൗജന്യ പാസുകള്‍ ക്ലെയിം ചെയ്യാം. സൗജന്യ പാസുകള്‍ക്ക് പുറമേ, ദുബൈലെത്തുന്ന എമിറേറ്റ്സ് യാത്രക്കാര്‍ക്ക് അവരുടെ ഡിജിറ്റല്‍ അല്ലെങ്കില്‍ ഫിസിക്കല്‍ ബോര്‍ഡിംഗ് പാസ് കാണിച്ച് നഗരത്തിലുടനീളമുള്ള റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മറ്റ് വിനോദകേന്ദ്രങ്ങള്‍ എന്നിവയില്‍ പ്രത്യേക ഡിസ്കൗണ്ടുകളും ആനുകൂല്യങ്ങളും സ്വന്തമാക്കാവുന്നതാണ്.
വിന്റര്‍ സീസണില്‍ ദുബൈലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് എമിറേറ്റ്സ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.