ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്ത ഹര്‍ജി; സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

മസ്കറ്റ്: തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യവ്യാപകമായി പരിശോധനയും തുടര്‍നടപടികളും നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിച്ച് തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.
രണ്ടാം ഘട്ടത്തില്‍ സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും നേരിട്ടെത്തിയുള്ള പരിശോധനയാണ് നടത്തുക. തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും നിയമാനുസൃതമായ തൊഴില്‍ നടപടികള്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. മൂന്നാം ഘട്ടത്തില്‍, കണ്ടെത്തിയ നിയമലംഘനങ്ങളില്‍ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കും. നിയമലംഘനം കണ്ടെത്തിയാല്‍ നിലവിലുള്ള നടപടിക്രമങ്ങള്‍ പ്രകാരം തൊഴിലാളികളെ നാടുകടത്തുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് പിഴ ഉള്‍പ്പെടെയുള്ള ശിക്ഷകളുമുണ്ടാകും.
വിദേശ തൊഴിലാളികളെ ഉള്‍പ്പെടുത്തി നടക്കുന്ന അനധികൃത തൊഴില്‍ രീതികള്‍ തടയുന്നതിനായി സംയുക്ത പരിശോധനാ സംഘങ്ങളെ നിയമിച്ചിട്ടുണ്ടന്നും മന്ത്രാലയം വ്യക്തമാക്കി.