ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനം ചോദ്യം ചെയ്ത ഹര്‍ജി; സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും

ദുബൈ: ഷാര്‍ജയിലെ അല്‍ ദൈദ് സ്റ്റേഷനില്‍ നിന്ന് ഇത്തിഹാദ് റെയില്‍ യാത്രകള്‍ക്ക് ബുക്കിങ് ആരംഭിച്ചു. സെപ്റ്റംബര്‍ 30 മുതല്‍ യാത്രകള്‍ക്കായി ബുക്കിങ് ലഭ്യമാണ്. അല്‍ ദൈദില്‍ നിന്ന് ഫുജൈറയിലേക്ക് വെറും 25 മിനിറ്റില്‍ എത്താം. ടിക്കറ്റ് നിരക്ക് 19 ദിര്‍ഹം മുതല്‍. ബുക്കിങ് വിവരങ്ങള്‍ പ്രകാരം അല്‍ ദൈദ്-ഫുജൈറ റൂട്ടില്‍ ദിവസവും ഇരുവശത്തേക്കും രണ്ട് സര്‍വീസുകളാണുള്ളത്. അല്‍ ദൈദില്‍ നിന്ന് അബുദാബിയിലേക്കും ദിവസവും രണ്ട് സര്‍വീസുകള്‍ വീതം ലഭ്യമാണ്.
അല്‍ ദൈദ്-ഫുജൈറ റൂട്ടില്‍ രാവിലെ 9.41ന് പുറപ്പെട്ട് 10.06ന് എത്തും. കംഫര്‍ട്ട് ക്ലാസ് ടിക്കറ്റ് നിരക്ക് 19 ദിര്‍ഹം മുതലും പ്രീമിയം 49 ദിര്‍ഹം മുതലും ലഭിക്കും. വൈകുന്നേരം 7.51ന് പുറപ്പെട്ട് 8.16ന് എത്തും. കംഫര്‍ട്ട് ടിക്കറ്റ് 24 ദിര്‍ഹം മുതല്‍, പ്രീമിയം 79 ദിര്‍ഹം മുതല്‍. ഫുജൈറയില്‍ നിന്ന് രാവിലെ 6.05ന് പുറപ്പെട്ട് 6.30ന് അല്‍ ദൈദില്‍ എത്തും. ഫുജൈറയില്‍ നിന്ന് വൈകിട്ട് 5.17ന് പുറപ്പെട്ട് 5.42ന് അല്‍ ദൈദില്‍ എത്തും.
അല്‍ ദൈദില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രക്ക് ഏകദേശം 1 മണിക്കൂര്‍ 24 മിനിറ്റ് സമയമെടുക്കും. രാവിലെ 6.32-7.56. കംഫര്‍ട്ട് 69 ദിര്‍ഹം മുതല്‍. വൈകിട്ട് 5.44-7.08. കംഫര്‍ട്ട് 59 ദിര്‍ഹം മുതല്‍. അബുദാബിയില്‍ നിന്ന് രാവിലെ 8.15-9.39, കംഫര്‍ട്ട് 59 ദിര്‍ഹം മുതല്‍. വൈകുന്നേരം 6.25-7.49, കംഫര്‍ട്ട് 69 ദിര്‍ഹം മുതല്‍.
സ്റ്റേഷനിലെ സൗകര്യങ്ങള്‍
ഷാര്‍ജയുടെ മധ്യമേഖലയിലെ താമസക്കാര്‍ക്ക് പുതിയ റെയില്‍ ബന്ധം നല്കുന്ന അല്‍ ദൈദ് സ്റ്റേഷന് മുറഗബാത്തിലാണ്. രാവിലെ 5 മുതല്‍ രാത്രി 11 വരെ എല്ലാ ദിവസവും പ്രവര്‍ത്തിക്കും. പ്രാര്‍ത്ഥനാ മുറി, വെയ്റ്റിങ് ഏരിയ, ടോയ്ലറ്റുകള്, ഫസ്റ്റ് എയ്ഡ് റൂം, ടിക്കറ്റ് വെന്‍ഡിങ് മെഷീന്, ഇന്ഫര്മേഷന്സപ്പോര്ട്ട് സേവനങ്ങള്‍ എന്നിവ സ്റ്റേഷനിലുണ്ട്. Uber, Sharjah Taxi എന്നിവ വഴിയും സ്റ്റേഷനിലെത്താം. സ്റ്റേഷനില്‍ നിന്ന് ഏകദേശം 50 മീറ്റര്‍ അകലെയാണ് ഇത്തിഹാദ് റെയില്‍ ബസ് സ്റ്റോപ്പ്. ER1 അല്‍ മദാം, ER2 അല്‍ സജാ, ER3 ജുബൈല്‍ റൂട്ടുകളാണ് നിലവില്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്.
26 പാര്‍ക്കിങ് സൗകര്യങ്ങളുമുണ്ട്. ഇതില്‍ 19 എണ്ണം സാധാരണ വാഹനങ്ങള്‍ക്കും ഏഴ് എണ്ണം ഇലക്ട്രിക് വാഹനങ്ങള്‍ക്കുമാണ്. നിലവില്‍ പകല്‍ മുഴുവന്‍, പകുതി ദിവസം എന്നിങ്ങനെ പാര്‍ക്കിങ് സൗജന്യമായി കാണിക്കുന്നുണ്ടെങ്കിലും ലഭ്യത ബുക്കിങ് സമയത്ത് പരിശോധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു. സെപ്റ്റംബര്‍ 30ന് അല്‍ ദൈദില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ടുള്ള ട്രെയിന്‍ സര്‍വീസ് നിലവിലെ ബുക്കിങ് പ്ലാറ്റ്ഫോമില്‍ ലഭ്യമല്ല. അല്‍ ദൈദ് ഹജര്‍ മലനിരകളുടെ പശ്ചാത്തലത്തിലുള്ള ഷാര്‍ജയിലെ പ്രധാന ഓയാസിസ് പട്ടണമാണ്. ഈന്തപ്പന തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍, ഒട്ടകപ്പന്തയ ട്രാക്ക്, പരമ്പരാഗത ജലസേചന സംവിധാനങ്ങള്‍, പ്രാദേശിക വിപണി എന്നിവയാണ് പട്ടണത്തിന്റെ പ്രധാന പ്രത്യേകതകള്‍.