സ്വയംനിയന്ത്രിത സാങ്കേതികവിദ്യകളുമായി യുഎഇയുടെ EDGE

നജ്റാന്: ഒ.ഐ.സി.സി. ഉപാധ്യക്ഷനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഫൈസല്‍ പൂക്കോട്ടുംപാടത്തിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൂക്കോട്ടുംപാടം ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി. ഇരുപത് വര്‍ഷത്തോളമായി സൗദി അറേബ്യയിലെ നജ്റാനില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന ഫൈസല്‍, പ്രവാസ ലോകത്തെ ജീവകാരുണ്യ-സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ മലയാളി കൂട്ടായ്മകളുടെ മുന്‍പന്തിയില്‍ നിന്നിരുന്ന അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം നജ്റാനിലെ പ്രവാസി സമൂഹത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരുന്നു. ഇന്നലെ അബഹ അന്താരാഷ്ട്ര വിമാനത്തില്‍ ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം
അദ്ദേഹത്തിന്റെ പൂക്കോട്ടുംപാടത്തുള്ള വീട്ടിലും പള്ളിയിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു ഖബറടക്കം. അന്ത്യകര്‍മ ചടങ്ങുകളില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും, ഒഐസിസി, കെഎംസിസി ഭാരവാഹികളും നജ്റാനിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സന്നിഹിതരായിരുന്നു.