ശൈഖ് അഹമ്മദിന്റെ വിയോഗം: ലോകനേതാക്കളുടെ അനുശോചനം

ന്യൂഡല്‍ഹി: വിദേശ സംഭാവനാ നിയന്ത്രണ ബില്‍-എഫ്സിആര്‍എ അവതരിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ സകരണം തേടി. ബില്ലിനെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം എതിര്‍ത്തതോടെ ബില്ലില്‍ ഇളവിന് കേന്ദ്രം തയ്യാറായിട്ടുണ്ട്. വിവാദ വ്യവസ്ഥയില്‍ മുന്‍കാല പ്രാബല്യം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ലൈസന്‍സ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ സ്വത്ത് കേന്ദ്രസര്‍ക്കാര്‍ കണ്ടുകെട്ടുമെന്ന വിവാദ വ്യവസ്ഥയില്‍ മുന്‍കാല പ്രാബല്യം ഒഴിവാക്കാന്‍ നീക്കം. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്രമന്ത്രി കിരണ്‍ റെജിജു രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. ഈ ബില്‍ നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇന്നലെ നടന്ന രാഹുല്‍ ഗാന്ധി കിരണ്‍ റിജിജു കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണമായിരുന്നു നേരത്തെ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിക്കാതിരുന്നത്. വിദേശസംഭാവനാ നിയന്ത്രണ നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ വിശ്വാസ പ്രചാരണം ആവാം. ചില മേഖലകളില്‍ രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. എഫ്സിആര്‍എ കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്കരിച്ചിരുന്നു. പരിധിക്ക് മുകളില്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് സംഭാവന ചെലവഴിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ. ഊഹക്കച്ചവട നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ പിഴ. റിട്ടേണിന്റെ 100 ശതമാനവും തിരിച്ചുപിടിക്കും. വക മാറ്റി ചെലവഴിച്ചാല്‍ ഒരു ലക്ഷം രൂപ പിഴ.