…എന്ന് നിങ്ങളുടെ സഹോദരന് മുഹമ്മദ്; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വ്യക്തിപരമായ ഇ-മെയില്‍ സന്ദേശമയച്ച് ദുബൈ ഭരണാധികാരി

ടെല്‍ അവീവ്: ദുബൈയില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബൈ വിമാനം സൗദിയില്‍ അടിയന്തരമായി ഇറക്കിയത് പൈലറ്റുമാരുടെ കയ്യാങ്കളിയെത്തുടര്‍ന്ന്. ഏറ്റുമുട്ടലുണ്ടായതിനെത്തുടര്‍ന്ന് ഹൈജാക്കിംഗ് കോഡ് പ്രേഷണം ചെയ്യപ്പെടുകയും വിമാനം വഴിതിരിച്ചുവിട്ട് സൗദി അറേബ്യയിലെ തബൂക്ക് എയര്‍പോര്‍ട്ടില്‍ ഇറക്കുകയും ചെയ്തു. 174-ലധികം യാത്രക്കാരുമായി പറന്ന വിമാനത്തിലാണ് അസാധാരണ സംഭവം നടന്നത്.
ബുധനാഴ്ച രാവിലെ ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ളൈ ദുബൈ വിമാനം സൗദി അറേബ്യയുടെ വ്യോമമേഖലയിലൂടെ പറക്കുമ്പോഴാണ് കോക്ക്പിറ്റില്‍ രണ്ട് പൈലറ്റുമാര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കവും അടിപിടിയുമുണ്ടായത്. ഈ സംഘര്‍ഷത്തിനിടയില്‍ ഹൈജാക്കിങ് സിഗ്നല്‍ പ്രേഷണം ചെയ്യപ്പെടുകയായിരുന്നു. ഇത് അബദ്ധത്തില്‍ സംഭവിച്ചതാണോ മനപൂര്‍വം ചെയ്തതാണോ എന്ന് വ്യക്തമല്ല.
സിഗ്നല്‍ ലഭിച്ചതോടെ വിമാനം തട്ടിയെടുക്കപ്പെട്ടതാണെന്ന നിഗമനത്തില്‍ വന്‍ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. ഇസ്രായേലിന്റെ യുദ്ധവിമാനങ്ങള്‍ അടിയന്തരമായി പറന്നുയരുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിമാനം വടക്കന്‍ സൗദി അറേബ്യക്ക് മുകളില്‍ വച്ച് പെട്ടെന്ന് 15,000 അടി താഴ്ചയിലേക്ക് കുത്തനെ ഇറക്കുകയും ഗതി മാറ്റി സൗദിയിലെ തബൂക്ക് എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നുവെന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സാധാരണയായി വിമാനത്തിനുള്ളില്‍ വന്‍ അടിയന്തര സാഹചര്യങ്ങളോ ഹൈജാക്കിംഗ് ഭീഷണിയോ ഉണ്ടാകുമ്പോഴാണ് ഇത്തരം കോഡുകള്‍ പ്രേഷണം ചെയ്യുന്നത്. എന്നാല്‍ പൈലറ്റുമാരുടെ വ്യക്തിപരമായ തര്‍ക്കം കാരണം യാത്രക്കാരുടെ ജീവന് അപകടത്തിലാക്കുകയും വലിയ സുരക്ഷാ ഭീതി സൃഷ്ടിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് അധികൃതര്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.