യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു

റിയാദ്: യമനിലെ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളില്‍ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം 73 പേര്‍ക്ക് പരിക്കേറ്റതായി യമനില്‍ സൈനിക നടപടി നടത്തുന്ന സൗദി സഖ്യസേന അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്ന് സഖ്യസേന വ്യക്തമാക്കി. സൗദി നഗരങ്ങളായ അബഹ, ഖമീസ് മുഷൈത്, ജാസാന്‍, നജ്റാന് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നതെന്ന് സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി പ്രസ്താവനയില്‍ അറിയിച്ചു.
ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം 73 സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണം സൗദിയുടെ പരമാധികാരത്തിനും പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും സുരക്ഷയ്ക്കും നേരെയുണ്ടായ ഭീഷണിയാണ്. സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്ന ഹൂതികളുടെ നടപടി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആക്രമണം നടന്ന സമയമോ ഉപയോഗിച്ച ആയുധങ്ങളെക്കുറിച്ചോ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചോ ഉള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ മാസം സൗദിയിലെ നജ്റാന് പ്രവിശ്യയിലുണ്ടായ ഹൂതി ആക്രമണത്തില്‍ നാലു വയസ്സുള്ള കുഞ്ഞും സ്ത്രീയും ഉള്‍പ്പെടെ ഏഴ് സൗദി പൗരന്മാര്ക്കും ഒരു യമന്‍, രണ്ട് ഈജിപ്ഷ്യന്‍, ഒരു പാകിസ്ഥാന് പൗരനും ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മേഖലയില്‍ ആക്രമണം വീണ്ടും ശക്തമായിരിക്കുന്നത്. നജ്റാന് വിമാനത്താവളമടക്കം സൈനിക-അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതി വിമതര്‍ അവകാശപ്പെട്ടിരുന്നു.
2022-ല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തലിനെ തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നിരുന്നെങ്കിലും, പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ആഴ്ചകളായി വീണ്ടും സംഘര്‍ഷം കടുത്തിരിക്കുകയാണ്. സൗദി പൗരന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നതിനായി ശക്തമായ നടപടികള്‍ തുടരുമെന്ന് സഖ്യസേന വ്യക്തമാക്കി. യമനിലെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാരിനെയാണ് സൗദി അറേബ്യ പിന്തുണയ്ക്കുന്നത്. അതേ സമയം, തലസ്ഥാനമായ സനയും രാജ്യത്തിന്റെ വലിയൊരു ഭാഗവും ഹൂതികളുടെ നിയന്ത്രണത്തിലാണ്.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു