യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു

ന്യൂഡല്‍ഹി: വീട്ടുപടിക്കല്‍ ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സംഗീതജ്ഞനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മണിപ്പൂരിലെ മെയ്തി വിഭാഗത്തില്‍പ്പെട്ട ചോങ്താം വിക്രം സിങ് (54) ആണ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. ഞായര്‍ രാത്രി കിലോകാരി ഗ്രാമത്തിലായിരുന്നു സംഭവം. അക്രമവുമായി ബന്ധപ്പെട്ട് ഡെലിവറി ജീവനക്കാരും ധാബ ജീവനക്കാരുമായ ഏഴ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാകാത്തയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഞായര്‍ രാത്രി വിക്രം സിങ്ങിന്റെ വീടിന് പുറത്ത് ഒരുകൂട്ടം ആളുകള്‍ ബഹളമുണ്ടാക്കി. ഇത് ചോദ്യംചെയ്തതിനാണ് പ്രതികള്‍ ഇദ്ദേഹത്തെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി കിലോകരി ഗ്രാമത്തില്‍ താമസിക്കുന്നയാളാണ് മണിപ്പുര്‍ സ്വദേശിയായ വിക്രം സിങ്. മണിപ്പൂര്‍ മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിങ് വിക്രം സിങ്ങിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സംഗീത മേഖലയ്ക്കും മണിപ്പൂരിന്റെ സാംസ്കാരിക ജീവിതത്തിനും അദ്ദേഹം നല്കിയ വലിയ സംഭാവനകള്‍ എക്കാലവും ആദരവോടെ സ്മരിക്കപ്പെടുമെന്ന് അദ്ദേഹം സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
അതേ സമയം, നീതി ലഭിക്കുന്നത് വരെ മൃതദേഹം മണിപ്പൂരിലേക്ക് കൊണ്ടുപോകില്ലെന്ന് ഡല്‍ഹിയിലെ മണിപ്പൂരി സംഘടനകള്‍ പറഞ്ഞു. മൃതദേഹം സംസ്കരിച്ചു കഴിഞ്ഞാല്‍, ആ നഷ്ടം കുടുംബത്തിന് മാത്രമായി അവശേഷിക്കുകയും സംഭവം ആളുകള്‍ മറന്നുപോവുകയും ചെയ്യുമെന്ന് ഡല്‍ഹിയിലെ മണിപ്പൂരി സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘടനകളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സണ്‍ലൈറ്റ് കോളനി പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി.
യുഎഇയില്‍ 17 വര്‍ഷം പൂര്‍ത്തിയാക്കി ലുലു എക്സ്ചേഞ്ച്; ഉപഭോക്താക്കളെയും ജീവനക്കാരെയും ആദരിച്ചു